അ​രു​വാ​പ്പു​ല​ത്തും 20 രൂ​പ​യ്ക്കു ഉ​ച്ച​യൂ​ണ്
Sunday, November 29, 2020 10:21 PM IST
കോ​ന്നി: 20 രൂ​പ​യു​ണ്ടെ​ങ്കി​ല്‍ ഉ​ച്ച​യ്ക്ക് സ​മൃ​ദ്ധ​മാ​യി ഊ​ണ് ക​ഴി​ക്കാം. അ​രു​വാ​പ്പു​ലം സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ല്‍ തു​ട​ങ്ങി. ചോ​റും സാ​മ്പാ​റും ക​റി​ക്കൂ​ട്ടു​ക​ളും അ​ട​ങ്ങി​യ ഉ​ച്ച​യൂ​ണ്‍ ജ​ന​കീ​യ​മാ​കു​ന്നു. ന​ല്ല നി​ല​വാ​ര​ത്തി​ൽ കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ളോ​ടു കൂ​ടി​യ ഈ ​ഗ്രാ​മീ​ണ ഭ​ക്ഷ​ണ​ശാ​ല​യി​ൽ എ​ത്തു​ന്ന​ത് നി​ര​വ​ധി പേ​രാ​ണ്. വി​ല കു​റ​വി​ൽ കൂ​ടു​ത​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ലാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. നാ​ട​ൻ രു​ചി​ക​ളി​ൽ മീ​നും , ഇ​റ​ചി​യും ക​പ്പ​യും പ​ഴ​അ​ഞ്ഞി​യും വ​രെ ഇ​വി​ടെ ല​ഭി​ക്കും.​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1000 ഇ​ത്ത​രം ജ​ന​കീ​യ ഹോ​ട്ട​ല്‍ ഉ​ണ്ട്. പു​ങ്കാ​വി​ലും പ്ര​മാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്യ​ത്തി​ൽ ഇ​ത്ത​രം ഹോ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കോ​ന്നി -ക​ല്ലേ​ലി റോ​ഡി​ല്‍ അ​ക്ക​ര​ക്കാ​ല പ​ടി ക​ഴി​ഞ്ഞാ​ണ് ഹോ​ട്ട​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.