ഹ​രി​തം സു​ര​ക്ഷി​തം കാ​ന്പെ​യ്നു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം
Saturday, November 28, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഹ​രി​തം സു​ര​ക്ഷി​തം കാ​ന്പെ​യ്നു തു​ട​ക്ക​മാ​യി. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​വ​ഹി​ച്ചു. ലോ​ഗോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. എ​ല്‍. ഷീ​ജ ഏ​റ്റു​വാ​ങ്ങി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന്‍റെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​ക​ണം പ്ര​ചാ​ര​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ​യും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ​യും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്. കൂ​ടാ​തെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍​ക്ക് നി​രോ​ധ​ന​വു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍​ക്കും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും ഫ്‌​ളെ​ക്‌​സും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു വ​രു​ന്നു​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. അ​തു കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ പ്ര​ച​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ന്‍ പാ​ടു​ള്ളു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.