‌സ്കൂൾ, സർക്കാർ ഓ​ഫീ​സു​ക​ള്‍ ഇ​ന്നും നാ​ളെ​യും തു​റ​ക്ക​ണം ‌‌
Thursday, November 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള​ള നി​യ​മ​നം പൂ​ര്‍​ത്തി​യാ​യി. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ വ​ഴി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​ക​ണം. ‌30 മു​ത​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.
നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള​ളി​ല്‍ നി​യ​മ​ന ഉ​ത്ത​ര​വ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ക്കു​ന്നെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് 27നും 28​നും ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും സ്‌​കൂ​ള്‍ ഓ​ഫീ​സു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യും നി​യ​മ​ന ഉ​ത്ത​ര​വ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​ട്ട് അ​ല​ക്‌​സ് പി ​തോ​മ​സ് അ​റി​യി​ച്ചു. ‌