2007 സ്ത്രീകൾ, 1692 പുരുഷൻമാർ
പത്തനംതിട്ട: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു ഗോദയിൽ വീണ്ടും വനിതാ മുന്നേറ്റം. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഇന്നലെ മത്സരചിത്രം തെളിഞ്ഞതോടെ പുരുഷന്മാരേക്കാൾ കൂടുതൽ വനിതകാളാണ് മത്സരരംഗത്തുള്ളത്.
ജില്ലയിൽ 1042 മണ്ഡലങ്ങളിൽ 553 സീറ്റുകളിലാണ് വനിതാ സംവരണം. ജനറൽ വനിത, പട്ടികജാതി വനിതാ സംവരണം ഉൾപ്പെടെയാണിത്.
സീറ്റുകളിലും വനിതകൾ പലയിടത്തും സ്ഥാനാർഥികളായുണ്ട്. ജില്ല പഞ്ചായത്തിലെ എട്ട് വനിതാ സംവരണ മണ്ഡലങ്ങളുണ്ട്. 26 വനിതകളാണ് ജനവിധി തേടുന്നത്.
ഗ്രാമപഞ്ചായത്തുകളിൽ 412 വനിതാ സംവരണ വാർഡുകളാണുള്ളത്. 1533 സ്ത്രീകളാണ് മത്സരരംഗത്തുള്ളത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ 57 വനിതാ സംവരണവാർഡുകളാണുള്ളത്.
മത്സരരംഗത്ത് 189 സ്ത്രീകളുണ്ട്. നാല് നഗരസഭകളിൽ 76 വനിതാ സംവരണ വാർഡുകളുണ്ട്. മത്സരിക്കുന്നത് 259 സ്ത്രീകളാണ്.
ബ്ലോക്ക് പഞ്ചായത്ത് 106 ഡിവിഷൻ; സ്ഥാനാർഥികൾ 342
പത്തനംതിട്ട: എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 106 ഡിവിഷനുകളിലേക്ക് 342 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇതിൽ 153 പുരുഷൻമാരും 189 സ്ത്രീകളുമുണ്ട്. 64 നാമനിർദേശപത്രികകൾ പിൻവലിച്ചു.
15 ഡിവിഷനുകളുള്ള പറക്കോട്ടാണ് ഏറ്റവുമം കൂടുതൽ സ്ഥാനാർഥികൾ. മറ്റു ബ്ലോക്ക് പഞ്ചായത്തുകൾക്ക് 13 ഡിവിഷനുകൾ വീതമാണുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് ക്രമത്തിൽ സ്ഥാനാർഥികളുടെ എണ്ണം. പുരുഷൻ, സ്ത്രീ, ആകെ ക്രമത്തിൽ.
മല്ലപ്പള്ളി 22, 22, 44. പുളിക്കീഴ് 20, 23, 43. കോയിപ്രം 18, 22, 40. ഇലന്തൂർ 15, 27, 42. റാന്നി 20, 24, 44. കോന്നി 18, 22, 40. പന്തളം 18, 24, 42. പറക്കോട് 22, 25, 47.
നഗരസഭകളിൽ 494 സ്ഥാനാർഥികൾ
പത്തനംതിട്ട: ജില്ലയിലെ നാല് നഗരസഭകളിലെ 67 വാർഡുകളിലേക്ക് 494 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 86 പത്രികകൾ പിൻവലിച്ചു. മത്സരരംഗത്തുള്ളവരിൽ 235 സ്ത്രീകളും 259 പുരുഷൻമാരുമുണ്ട്.
നഗരസഭകൾ. വാർഡുകൾ, മത്സരിക്കുന്ന പുരുഷൻമാർ, സ്ത്രീകൾ, ആകെ ക്രമത്തിൽ.അടൂർ 28, 50, 48, 98. പത്തനംതിട്ട 32, 54, 60, 114. തിരുവല്ല 39, 71, 84, 155. പന്തളം 33, 60, 67, 127.