ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Monday, November 23, 2020 10:37 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ര​ണ്ട് ദി​വ​സ​വേ​ത​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ള്ള​നി​വേ​ദ്യം, ശ​ര്‍​ക്ക​ര​പാ​യ​സം കൗ​ണ്ട​റി​ല്‍ നി​ല്‍​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ദി​വ​സ​വേ​ത​ന​ക്കാ​ര​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധി​ത​ന്‍ എ​ന്ന് ക​ണ്ട​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഇ​യാ​യ​ളു​ടെ മു​റി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന മൂ​ന്നു​പേ​രെ​ക്കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ഇ​തി​ല്‍ ഒ​രാ​ള്‍​ക്കു​കൂ​ടി രോ​ഗം ക​ണ്ടെ​ത്തി. മ​റ്റ് ര​ണ്ടു​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ റാ​ന്നി - പെ​രു​നാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍​ക്കൊ​പ്പം മു​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​മ​റ്റ് ര​ണ്ടു​പേ​രെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍​ത​ന്നെ പ്ര​സാ​ദ​കൗ​ണ്ട​റും ഇ​വ​രു​ടെ മു​റി​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി അ​ണു​വി​മു​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 14ന് ​ഇ​വ​ര്‍ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ കോ​വി​ഡ്‌​നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​രു​ന്ന​ത്രേ.
ഞാ​യ​റാ​ഴ്ച നി​ല​യ്ക്ക​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് തീ​ർ​ഥാ​ട​ക​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ഓ​രോ​രു​ത്ത​ര്‍​ക്കും തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നെ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കു​മാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 114പേ​രെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും രോ​ഗ​ബാ​ധി​ത​ര്‍ ആ​രും നി​ല​യ്ക്ക​ലി​ല്‍ എ​ത്തി​യി​ല്ല.