169 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്, രോ​ഗ​മു​ക്ത​ര്‍ 218
Sunday, November 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 169 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 218 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി.ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഏ​ഴു പേ​ര്‍ വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രും 16 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. 146 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 29 പേ​രു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ ആ​കെ 18894 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 15144 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. 104 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
16922 ആ​ളു​ക​ള്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1859 പേ​ര്‍ നി​ല​വി​ല്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1717 പേ​ര്‍ ജി​ല്ല​യി​ലും, 142 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ 854 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ശു​പ​ത്രി​ക​ളി​ല്‍ 1599 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 3541 പേ​രു​ള്‍​പ്പെ​ടെ 10501 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​ന്ന​ലെ 1056 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ 291, സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 765 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്ന സ്ര​വ​ശേ​ഖ​ര​ണം. 1026 ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.55 ശ​ത​മാ​ന​വും ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.27 ശ​ത​മാ​ന​വു​മാ​ണ്.