കാ​ട്ടു​പ​ന്നി​യെ കു​രു​ക്കാ​ന്‍ പു​തി​യ മാ​ര്‍​ഗം​തേ​ടി വ​നം​വ​കു​പ്പ്
Sunday, November 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ന്‍ ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി അ​നു​മ​തി നീ​ട്ടി ന​ല്‍​കി​യെ​ങ്കി​ലും തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ത്ത​ര​വ് ഉ​ണ്ട​യി​ല്ലാ വെ​ടി​യാ​യി മാ​റി. ഇ​തോ​ടെ പു​തി​യ മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടു​ക​യാ​ണ് വ​നം​വ​കു​പ്പ്.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ വ​നം​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ജോ​ലി​ഭാ​ര​ത്തി​നി​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ന്‍ ഈ ​വ​കു​പ്പു​ക​ള്‍​ക്കു​മാ​കി​ല്ല.
വെ​ടി​വ​യ്ക്ക​ല്‍ ത​ത്കാ​ലം നി​ല​ച്ച​തോ​ടെ പു​തി​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ പ​ന്നി​യെ കു​രു​ക്കാ​നാ​കു​മോ​യെ​ന്നു നോ​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ്.
ശ​ല്യ​മേ​റ​യെു​ള്ള ക ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പ് കു​രു​ക്ക് സ്ഥാ​പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്.
എ​ന്നാ​ല്‍ കൂ​ട് സ്ഥാ​പി​ച്ചോ കു​രു​ക്കി​ട്ടോ പ​ന്നി​യെ പി​ടി​ക്കു​ക എ​ളു​പ്പ​മാ​കി​ല്ലെ​ന്ന് ക​ര്‍​ഷ​ക​രും പ​റ​യു​ന്നു. ക ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​വ​യു​ടെ ശ​ല്യ​മേ​റി​യ​തോ​ടെ ക​ര്‍​ഷ​ക​രും ദു​രി​ത​ത്തി​ലാ​യി.
വൃ​ശ്ചി​ക മാ​സ​ത്തി​ലാ​ണ് കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ഏ​റെ​യും ന​ട​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ന്നി​ക്കൂ​ട്ടം വ​ന്‍​തോ​തി​ല്‍ നാ​ശം​വി​ത​ച്ചു വ​രി​ക​യാ​ണ്. ഇ​തി​നു മു​മ്പ് ശ​ല്യം ഉ​ണ്ടാ​കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍​പോ​ലും ഇ​വ എ​ത്തി​ക്ക​ഴി​ഞ്ഞു.
മ​ര​ച്ചീ​നി, ശീ​മ​ചേ​മ്പ്, ചേ​ന എ​ന്നി​വ വ്യാ​പ​ക​മാ​യി തി​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. റ​ബ​ര്‍, തെ​ങ്ങ​ന്‍​തൈ ഇ​വ​യ്ക്കു വ​ന്‍​തോ​തി​ല്‍ നാ​ശ​വു​മു​ണ്ടാ​ക്കി.