ഭ​ര​ണ​സ​മി​തി​ക്ക് വേണ്ടത് സ​മ​ഗ്ര കാ​ഴ്ച​പ്പാ​ട്; മാർഗനിർദേശങ്ങൾ പുതുക്കണം ‌
Saturday, November 21, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന ഭ​ര​ണ​സ​മി​തി​ക്ക് സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ത​കു​ന്ന കാ​ഴ്ച​പ്പാ​ടു​ണ്ടാ​ക​ണ​മെ​ന്ന​തി​ൽ മു​ന്ന​ണി നേ​താ​ക്ക​ൾ​ക്ക് ത​ർ​ക്ക​മി​ല്ല. പ​ക്ഷേ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​റെ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ‌
പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശം 2020 സം​വാ​ദം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ജ​യ​ൻ, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ (സി​പി​എം), റോ​ബി​ൻ പീ​റ്റ​ർ (കോ​ണ്‍​ഗ്ര​സ്), അ​ശോ​ക​ൻ കു​ള​ന​ട (ബി​ജെ​പി) എ​ന്നി​വ​രാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ വി​വ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ഇ​ത്ത​വ​ണ എ​ന്താ​യാ​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ ബി​ജെ​പി​ക്കു ത​ർ​ക്ക​മി​ല്ല. ‌

‌മു​ൻ​കാ​ല ഭ​ര​ണ​ത്തെ അ​വ​ലോ​ക​നം ചെ​യ്ത് ‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സം​വി​ധാ​നം 25 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ മു​ൻ​കാ​ല ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തെ പ്ര​ധാ​ന​മാ​യും വി​ശ​ക​ല​നം ചെ​യ്ത​ത് അ​ന്ന​പൂ​ർ​ണാ​ദേ​വി​യും എ.​പി. ജ​യ​നു​മാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 20 വ​ർ​ഷ​വും യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക​ളാ​ണ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത്. 1995നു ​മു​ന്പ് ജി​ല്ലാ കൗ​ണ്‍​സി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന അ​ഞ്ചു​വ​ർ​ഷം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൻ 30 വ​ർ​ഷ​ത്തെ ജി​ല്ലാ​ത​ല ഭ​ര​ണ​ത്തി​ൽ 10 വ​ർ​ഷം മാ​ത്ര​മേ എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന് എ.​പി. ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന 20 വ​ർ​ഷ​ത്തേ​ക്കാ​ൾ ജി​ല്ല​യു​ടെ വി​ക​സ​ന​രം​ഗ​ത്ത് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ പ്ര​വ​ർ​ത്തി​ച്ച​ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ളാ​യി​രു​ന്നു​വെ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​ഗ്ര​മാ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടോ​ടെ രാ​ഷ്ട്രീ​യ​ത്തി​നീ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച ഭ​ര​ണ​സ​മി​തി​ക​ളാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റേ​തെ​ന്ന് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ നേ​ട്ട​ങ്ങ​ൾ പ്ര​ധാ​ന പ്ര​ചാ​ര​ണ​മാ​കു​മെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യും അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ‌‌

തേ​ൻ മ​ധു​രം പ​ദ്ധ​തി​യും ഇ ​ടോ​യ്‌ല​റ്റും ‌

‌2005 - 10 കാ​ല​യ​ള​വി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​വ​ച്ച തേ​ൻ മ​ധു​രം പ​ദ്ധ​തി​യും 2010 -15 ഭ​ര​ണ​സ​മി​തി​യു​ടെ ഇ ​ടോ​യ് ല​റ്റു പ​ദ്ധ​തി​യും ച​ർ​ച്ച​യി​ലെ​ത്തി. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ തേ​ൻ മ​ധു​രം പ​ദ്ധ​തി​ക്ക് പ​ണം ചെ​ല​വ​ഴി​ക്കാ​നി​ട​യി​ല്ലെ​ന്ന് അ​ക്കാ​ല​യ​ള​വി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ തേ​ൻ മ​ധു​രം പ​ദ്ധ​യു​ടെ പേ​രി​ൽ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ളി​ൽ പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നു​ള്ള ക​ത്ത് ബാ​ങ്കു​ക​ളി​ൽ നി​ന്നു കു​ടും​ബ​ശ്രീ​ക​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ‌

ഇ ​ടോ​യ് ല​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​വ​രെ​യു​ള്ള ചു​മ​ത​ല മാ​ത്ര​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ന്ന​പൂ​ർ​ണാ​ദേ​വി ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഇ​തു പി​ന്നീ​ട് ന​ട​ത്തി​ക്കൊ​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്ന​ത്. ഈ ​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ഇ ​ടോ​യ്ല​റ്റു​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് കെ​ൽ​ട്രോ​ണി​ൽ നി​ന്നു ല​ഭി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ‌

‌പ്ര​സി​ഡ​ന്‍റി​നു ന​ട​ത്തി​പ്പ് ചു​മ​ത​ല മാ​ത്രം ‌‌

സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ല പ​ദ്ധ​തി​ക​ളു​ടെ​യും ന​ട​ത്തി​പ്പ് ചു​മ​ത​ല​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ പ​ല​പ്പോ​ഴും ഏ​ല്പി​ക്കു​ന്ന​തെ​ന്ന് അ​ന്ന​പൂ​ർ​ണാ​ദേ​വി​യും റോ​ബി​ൻ പീ​റ്റ​റും ചൂ​ണ്ടി​ക്കാ​ട്ടി.

ലൈ​ഫ് മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ത്തു രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള പ​ല മി​ഷ​നു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ല്പി​ക്കാ​റു​ണ്ട്.

പ​ക്ഷേ ഫ​ണ്ട് ന​ൽ​കാ​റി​ല്ല. ഇ​വ​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണെ​ങ്കി​ലും പ​ല തീ​രു​മാ​ന​ങ്ങ​ളി​ലും പ​ങ്കു​ണ്ടാ​കി​ല്ല. സ​ർ​ക്കാ​ർ വി​ഹി​ത​മി​ല്ലാ​തെ പ​ല പ​ദ്ധ​തി​ക​ളും പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ല്പി​ക്കു​ന്നു​ണ്ട്. ത​ന​തു​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും ഒ​ക്കെ പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ഴു​ത്തു ഞെ​രി​ച്ച ന​യ​സ​മീ​പ​ന​മാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റേ​ത്. പ​ദ്ധ​തി​പ​ണം പോ​ലും കൃ​ത്യ​മാ​യി ന​ൽ​കി​യി​ല്ല. ‌

കാ​ലോ​ചി​ത​മാ​യ മാ​റ്റം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക​ണം. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കാ​വു​ന്ന പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച നി​ല​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ടി​നു ഗു​ണ​ക​ര​മാ​കു​ന്ന പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​യ​ണ​മെ​ന്ന് റോ​ബി​ൻ പീ​റ്റ​ർ പ​റ​ഞ്ഞു. ‌

‌ചെ​ല​വ​ഴി​ക്കു​ന്ന പ​ണം സാ​ധാ​ര​ണ​ക്കാ​രിൽ എ​ത്ത​ണം ‌

‌പ​ദ്ധ​തി​ക​ളി​ലൂ​ടെ ചെ​ല​വ​ഴി​ക്ക​പ്പെ​ടു​ന്ന പ​ണം സാ​ധാ​ര​ണ​ക്കാ​രി​ലെ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട ചു​മ​ത​ല ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​ക്കെ​ന്ന് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ. ത്രി​ത​ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ ഏ​കോ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല ആ​സൂ​ത്ര​മ​സ​മി​തി​ക്കാ​ണ്.

വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ണം. പ​ഞ്ചാ​യ​ത്ത് രാ​ജ് ഭ​ര​ണ​സം​വി​ധാ​നം വ​ന്ന​തോ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലൂ​ടെ ചെ​ല​വ​ഴി​ച്ചി​രു​ന്ന പ​ണ​മാ​ണ് താ​ഴെ​ത്ത​ട്ടി​ലേ​ക്ക് വ​ന്ന​ത്. ഇ​തോ​ടെ വ​കു​പ്പു​ക​ൾ​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം നേ​രി​ട്ടു ല​ഭി​ക്കു​ന്ന​ത് കു​റ​ഞ്ഞു. ജി​എ​സ്ടി നി​കു​തി വ​രു​മാ​ന​ത്തി​ല​ട​ക്കം കേ​ന്ദ്രം കു​റ​വു വ​രു​ത്തി​യ​ത് താ​ഴെ​ത്ത​ട്ടി​ലേ​ക്ക് പ​ണം ല​ഭി​ക്കു​ന്ന​തി​ലും ത​ട​സ​മാ​യി. ‌

ന​ദീ സം​ര​ക്ഷ​ണം, ഉ​ത്പാ​ദ​ന​വ​ർ​ധ​ന​യ്ക്ക് ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​ധാ​ന്യം ന​ൽ​കാ​നാ​ണ് എ​ൽ​ഡി​എ​ഫ് താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലേ​ത​ട​ക്ക​മു​ള്ള മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി ജി​ല്ല​യ്ക്കാ​ക​മാ​നം സം​സ്ക​ര​ണ പ​ദ്ധ​തി ഉ​ണ്ടാ​ക​ണം. ജി​ല്ലാ സ്റ്റേ​ഡി​യം വി​ക​സ​ന​ത്തി​ല​ട​ക്കം വി​ശാ​ല​മാ​യ താ​ത്പ​ര്യ​ങ്ങ​ളാ​ണ് വ​ള​ർ​ന്നു​വ​രേ​ണ്ട​തെ​ന്ന് ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.‌

‌സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കു നീ​ങ്ങ​ണം ‌

‌പാ​ൽ ഉ​ത്പാ​ദ​ന​രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ജി​ല്ല​യ്ക്കു നീ​ങ്ങാ​നാ​കു​മെ​ന്ന് എ.​പി. ജ​യ​ൻ പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും പു​തി​യ പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം. കൃ​ഷി, ടൂ​റി​സം, ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച കാ​ഴ്ച​പ്പാ​ടോ​ടെ മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശ്ര​മി​ക്ക​ണം. ദു​ര​ന്ത നി​വാ​ര​ണ മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യ ഒ​രു വോ​ള​ണ്ടി​യ​ർ പ്ര​സ്ഥാ​ന​ത്തെ രൂ​പ​പ്പെ​ടു​ത്താ​നാ​ക​ണം. ‌

‌ഏ​കോ​പ​ന​മി​ല്ലാ​ത്ത വി​ക​സ​ന സ​മീ​പ​നം ‌‌

യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഭ​രി​ച്ച​പ്പോ​ൾ ഏ​കോ​പ​ന​മി​ല്ലാ​ത്ത വി​ക​സ​ന​സ​മീ​പ​ന​മാ​ണ് ജി​ല്ല​യി​ൽ സ്വീ​ക​രി​ച്ച​തെ​ന്ന് അ​ശോ​ക​ൻ കു​ള​ന​ട. പ​ദ്ധ​തി പ​ണം ചെ​ല​വ​ഴി​ച്ച​ത് രേ​ഖ​ക​ളി​ലു​ണ്ടാ​കും. അ​തി​ന്‍റെ മേ· ​അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്യു​മെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് എ​ന്തു​മാ​ത്രം പ്ര​യോ​ജ​ന​മു​ണ്ടാ​യി എ​ന്ന​ത് ആ​രും പ​രി​ശോ​ധി​ക്കു​ന്നി​ല്ല.

കാ​ര്യ​ക്ഷ​മ​ത ഒ​രു മേ​ഖ​ല​യി​ലും പ്ര​ക​ട​മ​ല്ല. 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജി​ല്ല​യി​ൽ പ​ല മേ​ഖ​ല​യി​ലും സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കു നീ​ങ്ങാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​മാ​യി​രു​ന്നു.

എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. 65 കോ​ടി രൂ​പ​യോ​ളം 2018 - 19 സാ​ന്പ​ത്തി​ക​വ​ർ​ഷം ജി​ല്ല​യ്ക്കു പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ന​ഷ്ട​മാ​യി. ആ​സൂ​ത്ര​ണ​ത്തി​ലെ പി​ഴ​വും സ​ർ​ക്കാ​രി​ന്‍റെ ധ​ന​വി​നി​യോ​ഗ ന​യ​ത്തി​ലെ പോ​രാ​യ്മ​യു​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. ‌

ഓ​മ​ന​പ്പേ​രു​ക​ളി​ട്ട് പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ഏ​ല്പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ വി​ഹി​തം ന​ല്കാ​റി​ല്ല. സം​സ്ഥാ​ന​ത്തു ല​ഭി​ക്കു​ന്ന നി​കു​തി പ​ണ​ത്തി​ന്‍റെ 70 ശ​ത​മാ​ന​വും ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നു​മാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. വി​ക​സ​നോ​ത്മു​ഖ സ​മീ​പ​ന​മ​ല്ല സം​സ്ഥാ​ന​ത്തു സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും അ​ശോ​ക​ൻ പ​റ​ഞ്ഞു. ‌‌