ദ​ളി​ത് കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ർ​ട്ടി വി​ട്ടു ‌
Saturday, November 21, 2020 10:51 PM IST
‌പ​ത്ത​നം​തി​ട്ട: ദ​ളി​ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ടി.​ബി. പു​ഷ്പാ​ക​ര​ൻ കോ​ൺ​ഗ്ര​സി​ൽ നി​ന്നു രാ​ജി​വ​ച്ചു.കോ​ൺ​ഗ്ര​സി​ന്‍റെ പെ​രു​നാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യും ദ​ളി​ത് കോ​ൺ​ഗ്ര​സ് പെ​രു​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.‌

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​രു​നാ​ട് ഡി​വി​ഷ​നി​ൽ ത​നി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​നെ യു​ഡി​എ​ഫ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പു​ഷ്പാ​ക​ര​ൻ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് രാ​ജി. ‌