മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ സ്മ​ര​ണ​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ‌
Saturday, November 21, 2020 10:47 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ലി​ലും ക​ബ​റി​ട​ത്തി​ലും പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. ‌മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി.‌

അ​ടു​ക്കും ചി​ട്ട​യോ​ടും ജീ​വി​ച്ച വ​ട്ട​ക്കു​ഴി പി​താ​വ് എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ രൂ​പ​ത എ​ന്നും ഓ​ർ​ക്കു​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​നു​സ്മ​രി​ച്ചു. രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യി​ലും വി​ശ്വാ​സ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ലെ രൂ​പ​ത​യു​ടെ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ദ്ദേ​ഹം അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു.‌

രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ റ​വ. ഡോ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, റ​വ. ഡോ. ​കു​ര്യ​ന്‍ താ​മ​ര​ശേ​രി, ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, രൂ​പ​ത ജൂ​ഡീ​ഷ​ല്‍ വി​കാ​രി റ​വ. ഡോ. ​മാ​ത്യു ക​ല്ല​റ​യ്ക്ക​ല്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍, ഫാ. ​ജേ​ക്ക​ബ് പു​റ്റ​നാ​നി​ക്ക​ല്‍ എ​ന്നി​വ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും വ​ട്ട​ക്കു​ഴി പി​താ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ശ്വാ​സി സ​മൂ​ഹ​വും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ‌