ക്വ​യ​ർ​മ​ല അം​ബേ​ദ്ക​ർ പ​ട്ടി​ക​ജാ​തി കോ​ള​നി ഉ​ദ്ഘാ​ട​ന ചെ​യ്തു
Thursday, October 29, 2020 10:20 PM IST
അ​ടൂ​ർ: ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ കോ​ള​നി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണ് അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്വ​യ​ർ​മ​ല അം​ബേ​ദ്ക​ർ കോ​ള​നി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​വ​ഹി​ച്ചു.
ക​മ്യൂ​ണി​റ്റി ഹാ​ൾ, റോ​ഡ് നി​ർ​മാ​ണം, വീ​ട് മെ​യി​ന്‍റ​ന​ൻ​സ്, സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റ്, അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​മു​ള്ള കി​ണ​റി​ന് മോ​ട്ട​റും വാ​ട്ട​ർ​ടാ​ങ്കും സ്ഥാ​പി​ക്ക​ൽ എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​യ​ത്. ക്വ​യ​ർ മ​ല അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​മു​രു​കേ​ഷ്, പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ജ​യ​ന്തി കു​മാ​രി, വാ​ർ​ഡ് അം​ഗം അ​നു​ജ ച​ന്ദ്ര​ൻ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ എ​സ്.​സ​നി​ൽ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.