നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ ക​ല്ലൂ​പ്പാ​റ​യി​ലും പ്ര​തി​ഷേ​ധം
Wednesday, October 28, 2020 10:58 PM IST
ക​ല്ലൂ​പ്പാ​റ: മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് നി​യ​മ, ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും, മ​റ്റു ക്ഷേ​മ​പ​ദ്ധ​തി​ക​ളും ന​ൽ​കി വ​ന്നി​രു​ന്ന 1999ലെ ​നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ സ്പെ​ഷ​ൽ സ്കൂ​ൾ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പെ​യ്ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലൂ​പ്പാ​റ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​ക​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ക​ൾ അ​യ​യ്ക്കു​ക​യും ചെ​യ്തു.

പെ​യ്ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​ജെ. ചെ​റി​യാ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി​ലി​റ്റ്, ജി​ല്ലാ പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ ച്ചു.