'ജാ​ക്ക് ' ജി​ല്ലാ പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​ലെ പു​തി​യ അം​ഗം
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: മ​ല​യി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും, ഭൂ​മി​കു​ലു​ക്ക​വും ഉ​ണ്ടാ​യി ആ​ളു​ക​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ അ​ക​പെ​ട്ടാ​ല്‍, ജീ​വ​ന്‍റെ തു​ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ് ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ 'ജാ​ക്ക്' ക​ർ​മ​രം​ഗ​ത്ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു​വ​യ​സു​ള്ള ലാ​ബ്ര​ഡോ​ര്‍ ഇ​ന​ത്തി​ല്‍​പെ​ട്ട ജാ​ക്ക് ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴം​ഗ ജി​ല്ലാ പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡി​ലെ അം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ലെ ഐ​റ്റി​ബി​പി ഹോം ​ഗാ​ര്‍​ഡ് കാ​നൈ​ന്‍ ട്രെ​യി​നിം​ഗ് ആ​ന്‍​ഡ് ബ്രീ​ഡിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നാ​ണ് ജാ​ക്കി​ന്‍റെ വ​ര​വ്.
ക​ഴി​ഞ്ഞ ജ​നു​വ​രി 26 നു ​തൃ​ശൂ​ര്‍ കേ​ര​ള പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ല്‍ തു​ട​ങ്ങി​യ ഒ​ന്പ​തു മാ​സ​ത്തെ പ​രി​ശീ​ല​നം ഒ​ക്ടോ​ബ​ര്‍ 23 നു ​വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ജാ​ക്ക് ജി​ല്ല​യി​ലെ ശ്വാ​ന​സേ​ന​യി​ല്‍ അം​ഗ​മാ​യി ചേ​ര്‍​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.
ജാ​ക്കി​ന്‍റെ ഹാ​ന്‍​ഡ്‌​ല​ര്‍​മാ​രാ​യ സി​പി​ഒ​മാ​രാ​യ ഹ​രി​പ്ര​സാ​ദ്, അ​ബി​ലാ​ല്‍ എ​ന്നി​വ​രോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​തി​യ അ​തി​ഥി​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ക​യും തു​ട​ര്‍​ന്ന് ജാ​ക്കി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ വീ​ക്ഷി​ക്കു​ക​യും ചെ​യ്തു.