‌വ്യാ​പാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നു​ള്ള അ​ക്കൗ​ണ്ട് പാ​സ്ബു​ക്ക് കൈ​മാ​റി ‌‌
Tuesday, October 27, 2020 10:04 PM IST
പ​ത്ത​നം​തി​ട്ട: സെ​യി​ൽ ടാ​ക്സ് ഓ​ഫീ​സി​ൽ നി​ന്നും 2013 - 14 കാ​ല​ഘ​ട്ട​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​റ്റ് നി​കു​തി​യു​ടെ നോ​ട്ടീ​സ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ചെ​യ്ത ത​ണ്ണി​ത്തോ​ട്ടി​ലെ വ്യാ​പാ​രി മ​ത്താ​യി ഡാ​നി​യ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള വ്യാ​പാ​ര ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ അ​ക്കൗ​ണ്ട് പാ​സ്ബു​ക്ക് കേ​ര​ള വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, സം​സ്ഥാ​ന വ്യാ​പാ​ര ക്ഷേ​മ​നി​ധി ബോ​ർ​ഡം​ഗ​വു​മാ​യ രാ​ജു അ​പ്സ​ര കൈ​മാ​റി.‌
പ​ത്ത​നം​തി​ട്ട വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ്ര​സ്തു​ത യോ​ഗ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ കൂ​ട​ൽ ശ്രീ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സ​ദാ​ശി​വ​ൻ പി​ള്ള, ശ​ശി ഐ​സ​ക്ക്, എ​ൻ എം ​ഷാ​ജ​ഹാ​ൻ, സി​ബി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഒ​രു വ്യാ​പാ​രി​ക്കും കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​റ്റി​ന്‍റെ പേ​രി​ൽ ഇ​ത്ത​ര​മൊ​രു ദു​സ്ഥി​തി ഉ​ണ്ടാ​ക​രു​തെ​ന്ന് ഗ​വ​ൺ​മെ​ന്‍റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ‌

ഉ​ദ്ഘാ​ട​നം ഇ​ന്ന്

ഇ​ല​ന്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-20 വ​ര്‍​ഷം മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​വേ​ലി​ച്ചി​റ എ​സ്‌​സി കോ​ള​നി​യി​ല്‍ നി​ര്‍​മി​ച്ച വ​നി​താ സം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന്‍റെ 20 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ടം ഇ​ന്നു രാ​വി​ലെ 10.30ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​റി​യി​ച്ചു.