ഫാ.​സ്റ്റാ​ൻ സ്വാ​മി​യു​ടെ മോ​ച​നം വൈ​കു​ന്ന​ത് ദു​രൂ​ഹം: ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം
Tuesday, October 27, 2020 10:00 PM IST
തി​രു​വ​ല്ല: മ​നു​ഷ്യ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം.
മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ പാ​ർ​ട്ടി ന​ട​ത്തി​യ ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ പ​ട്ടി​ണി​യി​ലാ​ക്കു​ന്ന ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ധ​ർ​ണ​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ല്ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബെ​ന്നി പാ​റേ​ൽ, ജേ​ക്ക​ബ് മ​ദി​ന​ഞ്ചേ​രി, പി.​സി. രാ​ജു, സി.​എം. ഏ​ബ്ര​ഹാം, മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ.​സ്റ്റാ​ൻ സ്വാ​മി​യു​ടെ മോ​ച​നം വൈ​ക​രു​ത്: ബി​ജു ഉ​മ്മ​ൻ

തി​രു​വ​ല്ല: ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഫാ.​സ്റ്റാ​ൻ സ്വാ​മി​യെ അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മൂ​ഹ​ത്തി​ൽ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​നാ​യി ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.