കോ​ട്ടാ​ങ്ങ​ൽ രാ​ഷ്‌ട്രീയം വി​ക​സ​ന മു​ൻ​തൂ​ക്കം ‌
Monday, October 26, 2020 10:37 PM IST
കോ​ട്ടാ​ങ്ങ​ൽ: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് കോ​ട്ടാ​ങ്ങ​ൽ. ‌കോ​ട്ട​യം ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഗ്രാ​മം.
മ​ണി​മ​ല​യാ​റും പൊ​ന്ത​ൻ​പു​ഴ വ​ന​മേ​ഖ​ല​യു​മൊ​ക്ക അ​തി​രു നി​ർ​ണ​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ടാ​ങ്ങ​ൽ. കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു പ​ട​വെ​ട്ടി​യാ​ണ് ക​ർ​ഷ​ക ജീ​വി​തം. പ​ട​യ​ണി ഗ്രാ​മ​മെ​ന്ന നി​ല​യി​ലും കോ​ട്ടാ​ങ്ങ​ൽ പ്ര​സി​ദ്ധ​മാ​ണ്. ‌
പ്ര​കൃ​തി ര​മ​ണീ​യ​ത നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും നാ​ടി​ന്‍റെ പ​ച്ച​പ്പു​മെ​ല്ലാം പ്ര​ത്യേ​ക​ത​ക​ളാ​യു​ണ്ട്. സാം​സ്കാ​രി​ക​മാ​യ സ​ന്പ​ന്ന​ത​യി​ൽ ഊ​ന്നി​യ പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ഏ​റെ​ക്കാ​ര്യ​ങ്ങ​ൾ ചെ​യ്തു തീ​ർ​ക്കേ​ണ്ട ചു​മ​ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ​ക്കു ല​ഭി​ക്കാ​റു​ണ്ട്.‌ പാ​ർ​പ്പി​ടം, കു​ടി​വെ​ള്ളം, റോ​ഡ്, വൈ​ദ്യു​തി തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ് ശ്ര​മം ന​ട​ന്ന​തെ​ന്ന് ഭരണസമിതി അവകാശ പ്പെടുന്നു.
രാ​ഷ്ട്രീ​യ​മാ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​യെ​ങ്കി​ലും വാ​ർ​ഡു​ത​ല​ത്തി​ൽ പ​ര​മാ​വ​ധി വി​ക​സ​നം എ​ന്ന ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി മെം​ബ​ർ​മാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ജി​ല്ലാ, ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.‌
അ​പ്ര​തീ​ക്ഷി​ത​മാ​യ പ്ര​ള​യം, കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ട്ടു​കൊ​ണ്ടാ​ണ് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​പോ​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്തി​നു ഫ​ണ്ട് കു​റ​വെ​ങ്കി​ലും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ രം​ഗ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞു. ‌

‌വ​യോ​ധി​ക​ർ​ക്കു സം​ര​ക്ഷ​ണ​വും കി​ട​ക്ക​യും ‌
‌കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2015-20 കാ​ല​യ​ള​വി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ച്ച് ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന അ​നു​സ​രി​ച്ച് ഭ​വ​ന​ങ്ങ​ളി​ൽ ക​ട്ടി​ലു​ക​ൾ എ​ത്തി​ച്ചു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്. 150ല​ധി​കം ക​ട്ടി​ലു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ‌
വ​യോ​ജ​ന​സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു പു​റ​മേ​യാ​ണി​ത്. വി​വി​ധ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നു​വെ​ന്നു​റ​പ്പാ​ക്കാ​ൻ മെം​ബ​ർ​മാ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ഴും വ​യോ​ധി​ക​രു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യ പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കി​യി​രു​ന്നു.‌ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​ന് ഗു​ണ​മേ​ൻ​മ​യു​ള്ള ജ​ല​സം​ഭ​ര​ണി​ക​ൾ പി​ന്നാക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ല​ഭ്യ​മാ​ക്കി.‌
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കോ​ട്ടാ​ങ്ങ​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.
കു​ടി​വെ​ള്ള പ്ര​ശ്നം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ ജ​ല​അ​ഥോ​റി​റ്റി​യി​ൽ പ​ണം അ​ട​ച്ച് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​നും ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ധ​ന​സ​മാ​ഹ​ര​ണം ല​ഭ്യ​മാ​ക്കി. ആ​നി​ക്കാ​ട് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ത്തു കൂ​ടി ല​ഭ്യ​മാ​ക്കി. ഇ​തോ​ടൊ​പ്പം ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യും സ​മ​യ​ബ​ന്ധി​ത​മാ​യി ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ക​യാ​ണ്.‌
ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്നു. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​നം, കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ത​രി​ശു​ഭൂ​മി കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്ക​ൽ, സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ല്ല്, പ​ച്ച​ക്ക​റി കൃ​ഷി, ടൂ​റി​സം പ​ദ്ധ​തി​യാ​യ നാ​ഗ​പ്പാ​റ, ക​രു​വ​ള്ളി​ക്കാ​ട്ട്, ഒ​ര​ക്ക​ൻ​പാ​റ പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​നം, പ​ദ്ധ​തി സ​മ​ർ​പ്പ​ണം, സാം​സ്കാ​രി​ക, തീ​ർ​ഥാ​ട​ന മേ​ഖ​ല​ക​ളി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്.
ന​ഗ​ര ഗ്രാ​മീ​ണ മേ​ഖ​ല​ക​ളു​ടെ ശു​ചി​ക​ര​ണം, സം​ര​ക്ഷ​ണം, തെ​രു​വ് വി​ള​ക്കു​ക​ൾ, ഹൈമാ​സ്​റ്റ്, മി​നി​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ, ബ​സ് സ്റ്റാ​ൻ​ഡ് വി​പു​ലീ​ക​ര​ണം, കോ​ട്ടാ​ങ്ങ​ലി​ലെ പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ ബി​എം ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ൽ, സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ൽ, പെ​ൻ​ഷ​നു​ക​ൾ അ​ർ​ഹ​മാ​യ​വ​ർ​ക്ക് എ​ത്തി​ക്ക​ൽ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, കോ​വി​ഡ് പ്ര​തി​രോ​ധം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭ​ര​ണ​സ​മി​തി എ​ടു​ത്തു​കാ​ട്ടു​ന്നു. ‌

‌പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്ത് മൂ​ന്നു​പേ​രെ​ത്തി ‌‌
2015 ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നെത്തു​ട​ർ​ന്ന് യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ടാ​ങ്ങ​ൽ. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് - മൂ​ന്ന്, കോ​ണ്‍​ഗ്ര​സ് - നാ​ല്, മു​സ്‌​ലിം​ലീ​ഗ് - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യു​ഡി​എ​ഫ് ക​ക്ഷി​നി​ല.
കോ​ണ്‍​ഗ്ര​സി​ലെ ആ​ലീ​സ് സെ​ബാ​സ്റ്റ്യ​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി. പ്ര​തി​പ​ക്ഷ​ത്ത് സി​പി​എ​മ്മി​ന് ര​ണ്ടം​ഗ​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.
ര​ണ്ടു പേ​ർ ബി​ജെ​പി​യി​ലു​മാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​ബി​ച്ച​ൻ തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തെത്തുട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വാ​ർ​ഡ് യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യി. ഇ​തോ​ടെ സി​പി​എം നി​ര​യി​ൽ മൂ​ന്നം​ഗ​ങ്ങ​ളാ​യി.
യു​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ് ആ​ലീ​സ് സെ​ബാ​സ്റ്റ്യ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​പ്പോ​ൾ കോ​ണ്‍​ഗ്ര​സി​ലെ ഷാ​ഹി​ദാ​ബീ​വി പ്ര​സി​ഡ​ന്‍റാ​യി.

ഒ​രു​വ​ർ​ഷം ആ ​സ്ഥാ​ന​ത്തു തു​ട​ർ​ന്നു.
ജോ​സി ഇ​ല​ഞ്ഞി​പ്പു​റം രാ​ജി​വ​ച്ച ഒ​ഴി​വി​ൽ മു​സ്‌​ലിം​ലീ​ഗി​ലെ കെ.​എം.​എം. സ​ലിം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി.
വീ​ണ്ടും പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച​പ്പോ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ബി​ന്ദു ദേ​വ​രാ​ജ​ൻ പ്ര​സി​ഡ​ന്‍റാ​യി.
അ​വ​സാ​ന ടേ​മി​ൽ ബി​ന്ദു ദേ​വ​രാ​ജ​നാ​ണ് ഭ​ര​ണ​സ​മി​തി​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ‌‌കെ.എം. എം. സലിം വൈസ് പ്രസിഡന്‍റാ യി തുടരുന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി: പ്ര​സി​ഡ​ന്‍റ് ‌

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ കോ​ട്ടാ​ങ്ങ​ലി​ൽ ക​ർ​ഷ​ക​ർ​ക്കു പ്രാ​ധാ​ന്യം ന​ൽ​കി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ. കൃ​ഷി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ​യും വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്തു. നെ​ല്ല്, പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ത​രി​ശു​നി​ല കൃ​ഷി​യി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും മു​ൻ​ഗ​ണ​ന ന​ൽ​കി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ന​ല്ല​രീ​തി​യി​ൽ ന​ട​പ്പാ​ക്കി​യ​തും കാ​ട്ടു​മൃ​ഗ​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കി​യ​തു​മെ​ല്ലാം നേ​ട്ട​മാ​യി.‌
ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും, വാ​ങ്ങു​ന്ന​തി​നും ക​ർ​ഷ​ക​ന്‍റെ ക​ട​സ്ഥാ​പി​ക്ക​ൽ, ക​ർ​ഷ​ക ലേ​ല വി​പ​ണി ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്ക​ൽ, ചു​ങ്ക​പ്പാ​റ, വാ​യ​പൂ​ര് ആ​ഴ്ച്ച ച​ന്ത ആ​രം​ഭി​ക്ക​ൽ അ​ട​ക്കം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ളു​ടെ​യും നാ​ടി​ന്‍റെ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. ‌

‌വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ന്നോ​ട്ട​ടി​ച്ചു: പ്ര​തി​പ​ക്ഷം ‌

‌കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2015-20 കാ​ല​യ​ള​വി​ൽ എ​ടു​ത്തു പ​റ​യു​ന്ന ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ടു​വ​രാ​ൻ യു​ഡി​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി​ക്കു ക​ഴി​ഞ്ഞി​ല്ലെ​ന്ന് സി​പി​എം മെം​ബ​ർ ഇ.​കെ. അ​ജി. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ട്ട​മാ​ണെ​ന്നു​ള്ള പ്ര​ച​ാര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​റ്റ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ങ്ങ​ളെ പു​റ​കോ​ട്ട​ടി​പ്പി​ച്ചു. ‌
യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ പ്ര​വ​ർ​ത്ത​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഒ​രു യൂ​ണി​റ്റ് ആ​യി​ക്ക​ണ്ടു​കൊ​ണ്ട് വ​ലി​യ വി​ക​സ​ന​ങ​ൾ കൊ​ണ്ടുവ​രു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ പ​രാ​ജ​യ​മാ​ണ് ഭ​ര​ണ​സ​മി​തി​ക്കു​ണ്ടാ​യ​ത്. വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​മി​ത​മാ​യ വ്യ​ക്തി​ഗ​ത ആ​നു​കു​ല്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് നേ​ട്ട​മാ​യി ഭ​ര​ണ​സ​മി​തി പ​റ​യു​ന്ന​ത്. പി​എ​ച്ച്സി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി മാ​റ്റാ​ൻ ഗ​വ​ണ്‍​മെ​ന്‍റാ​ണ് 18 ല​ക്ഷം രൂ​പ ന​ൽ​കി​യ​ത്. ഈ ​ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് ആ​രം​ഭി​ച്ച മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും സാ​ധ്യ​ത ഉ​ള്ള വ​ലി​യ വി​ക​സ​ന പ​ദ്ധ​തി ആ​യ ടൂ​റി​സം പ​ദ്ധ​തി​ക്കു​വേ​ണ്ടി ചെ​റുവി​ര​ല​ന​ക്കാ​ൻ ഈ ​ഭ​ര​ണ സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ല്ലെന്നും അ​ജി പ​റ​ഞ്ഞു. ‌