മൈ​ലാ​ടും​പാ​റ​യി​ലെ പൈ​പ്പ് ലൈൻ ന​വീ​ക​ര​ണ​ത്തി​ന് 31 ല​ക്ഷം
Sunday, October 25, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൈ​ലാ​ടും​പാ​റ പ്ര​ദേ​ശ​ത്തെ പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി പു​തി​യ​വ ഇ​ടാ​നും പു​തി​യ പ​ന്പ് സെ​റ്റ് സ്ഥാ​പി​ക്കു​വാ​നു​മാ​യി 31,30,000 രൂ​പ അ​നു​വ​ദി​ച്ചു.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.മൈ​ലാ​ടും​പാ​റ വ​ള​വു​ങ്ക​ൽ - കോ​ട്ട​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഇ​രു​വ​ശ​ത്തു​മാ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​നു​ക​ളാ​ണ് മാ​റ്റി പു​തി​യ​വ ഇ​ടു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഴ​യ പൈ​പ്പു​ക​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പൊ​ട്ടു​ന്ന​ത് മൂ​ലം റോ​ഡി​ന്‍റെ ടാ​റ് ഇ​ള​കു​ന്ന​ത് പ​തി​വാ​ണ്.
മ​ല​യാ​ല​പ്പു​ഴ ക്ഷേ​ത്രം, മു​സ​ലി​യാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണ് ഈ ​റോ​ഡ്. കു​ന്പ​ഴ ജം​ഗ്ഷ​ൻ മു​ത​ൽ മ​ല​യാ​ല​പ്പു​ഴ വ​രെ നാ​ലു കോ​ടി രൂ​പ ചെ​ല​വി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പ​ഴ​യ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​ത്.നി​ല​വി​ലു​ള്ള വ​ള​വു​ങ്ക​ൽ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ, വാ​ൽ​വി​ന്‍റെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചു പു​തി​യ ലാ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തും പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ടാ​ങ്കി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തും.
60 എ​ച്ച്പി പ​ന്പ്സെ​റ്റും, ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള പി​വി​സി പൈ​പ്പു​ക​ളു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മാ​യു​ള്ള പൈ​പ്പ് പൊ​ട്ട​ൽ മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഇ​തോ​ടെ പ​രി​ഹാ​ര​വും ആ​കും. ജ​ല​വി​ത​ര​ണം വേ​ഗ​ത്തി​ൽ ആ​ക്കു​ന്ന​ത് വ​ഴി സ​മീ​പ വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ മൈ​ലാ​ടും​പാ​റ പ്ര​ദേ​ശ​ത്തെ ജ​ല​ക്ഷാ​മ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.