ലൈ​ഫ് മി​ഷ​ന്‍ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് മ​ല്ല​പ്പ​ള്ളി​യി​ല്‍ ഭൂ​മി
Sunday, October 25, 2020 10:29 PM IST
ജി​ല്ല​യി​ല്‍ ആ​ദ്യ​ത്തെ സം​യു​ക്ത പ​ദ്ധ​തി

മ​ല്ല​പ്പ​ള്ളി: സം​സ്ഥാ​ന​ത്തെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ര്‍​ക്ക് വേ​ണ്ടി​യു​ള്ള ഭ​വ​ന പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍ ഫ്ളാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് മ​ല്ല​പ്പ​ള്ളി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഭൂ​മി വാ​ങ്ങി. ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി,

കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍​ത്തി​യി​ല്‍ നെ​ല്ലി​മൂ​ട് മു​ക്കൂ​ര്‍ റോ​ഡി​ല്‍ ത​രു​ണാ​മു​റി​യി​ല്‍ പു​ര​യി​ട​ത്തി​ലെ 1.25 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് മ​ല്ല​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വാ​ങ്ങി​യ​ത്.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​നി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സെ​ക്ര​ട്ട​റി​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി സം​യു​ക്ത ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് മാ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഭൂ​ മി ക​ണ്ടെ​ത്തി ആ​ധാ​രം​ചെ​യ​ത​ത്.

മൂ​ന്ന് പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ല്‍ അ​ധി​വ​സി​ക്കു​ന്ന ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രാ​യ 61 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​വ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​കും.

നാ​ല് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സം​യു​ക്ത​മാ​യി 63 ല​ക്ഷ​ത്തോ​ളം രൂ​പാ ചെ​ല​വ​ഴി​ച്ചാ​ണ് ഭൂ​മി സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് പ​റ​ഞ്ഞു.
ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ര്‍ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണെ​ങ്കി​ലും വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​മ്മി​ലു​ള്ള ധാ​ര​ണാ പ​ത്രം ഉ​ട​ന്‍ ത​യാ​റാ​ക്കു​മെ​ന്നും ആ​വ​ശ്യ​ത്തി​ല​ധി​കം ഭൂ​മി ഇ​പ്പോ​ള്‍ വാ​ങ്ങി​യി​ട്ടു​ള്ള​ത് ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രാ​യ കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ മു​ന്നി​ല്‍ ക​ണ്ടാ​ണെ​ന്ന് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റെ​ജി ശാ​മു​വേ​ല്‍ പ​റ​ഞ്ഞു.

ഫ്‌​ളാ​റ്റ് നി​ര്‍​മാ​ണ​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് മൂ​ന്നു​കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്തു​ത​ന്നെ മാ​തൃ​ക​യാ​യ സം​യു​ക്ത ലൈ​ഫ് പ​ദ്ധ​തി​യാ​ണ് ഇ​തെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഭൂ​മി​യു​ടെ ആ​ധാ​ര​കൈ​മാ​റ്റം ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ട​ന്‍ ന​ട​ക്കും.