ആം​ബു​ല​ന്‍​സ് പീ​ഡ​നം: പെ​ണ്‍​കു​ട്ടി​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കും
Sunday, October 25, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പോ​സി​റ്റീ​വാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കും കേ​സി​ലെ സാ​ക്ഷി​ക​ള്‍​ക്കും നി​യ​മ​പ​ര​മാ​യ എ​ല്ലാ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍.
പെ​ണ്‍​കു​ട്ടി​യു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ ജ​ഡ്ജി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ജി​ല്ല​യി​ല്‍ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​താ​ദ്യ​മാ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ​ക്ഷേ​മ ഫ​ണ്ടി​ല്‍ നി​ന്നു സ​ഹാ​യ​ധ​നം ന​ല്‍​കു​ന്ന​തി​നു തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. കേ​സി​ലെ പ്ര​തി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​നി​യ​മ​ത്തി​ലെ നി​ര്‍​ദി​ഷ്ട വ​കു​പ്പു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ പ​ഴു​ത​ട​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി, നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു ന​ട​പ​ടി എ​ടു​ത്തു​വ​രു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.