പ​രു​മ​ല പെ​രു​ന്നാ​ൾ പ​ദ​യാ​ത്ര ഒ​ഴി​വാ​ക്കും
Friday, October 23, 2020 10:18 PM IST
തി​രു​വ​ല്ല: പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 118-ാമ​ത് ഓ​ർ​മ​പ്പെ​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ​ദ​യാ​ത്ര കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം. തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​രു​മ​ല പെ​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.പെ​രു​ന്നാ​ളി​ന് 26നാ​ണ് കൊ​ടി​യേ​റു​ന്ന​ത്. അ​ന്നു മു​ത​ൽ ന​വം​ബ​ർ ര​ണ്ടു​വ​രെ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ ജ​ന​പ​ങ്കാ​ളി​ത്തം പ​ര​മാ​വ​ധി 50 ആ​യി നി​ജ​പ്പെ​ടു​ത്തും.
ജ​ന​പ​ങ്കാ​ളി​ത്തം പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച് അ​നൗ​ണ്‍​സ്്മെ​ന്‍റ് ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ ത​ഹ​സീ​ൽ​ദാ​ർ​മാ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തും.
പ​ള്ളി​യു​ടെ പ​രി​സ​ര​ത്തു​ള്ള അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം, വ്യാ​പാ​ര​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ, ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ള്ളി​യു​ടെ പ​രി​സ​ര​ത്ത് നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.ക​ട​പ്ര, പാ​ണ്ട​നാ​ട്, മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ട​ർ മ​ജി​സ്ട്രേ​ട്ടു​മാ​ർ 26 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു​വ​രെ നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. പ​ള്ളി പ​രി​സ​ര​ത്തേ​ക്ക് വി​ശ്വാ​സി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കോ​വി​ഡ് സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​ൻ പ​രു​മ​ല പ​ള്ളി അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.
പെ​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 26 മു​ത​ൽ ന​വം​ബ​ർ ര​ണ്ടു​വ​രെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ർ, ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഒ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​രും ഓ​ണ്‍​ലൈ​നാ​യി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​തു.