റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ മ​ല്ല​പ്പ​ള്ളി​യി​ലെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 98.99 കോ​ടി ‌‌
Friday, October 23, 2020 10:18 PM IST
മ​ല്ല​പ്പ​ള്ളി: റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 23.129 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 98.98 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി​യ​താ​യി മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.‌
ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ്, ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​വും ന​വീ​ക​ര​ണ​വും, ക്രാ​ഷ് ഗാ​ർ​ഡ​ർ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ​ള​വു​ക​ൾ വീ​തി കൂ​ട്ടു​ക, വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ​വ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വി​വി​ധ ട്രാ​ഫി​ക് സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. കെ​എ​സ്ടി​പി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 2018-ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് റോ​ഡു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ‌
മൂ​ശാ​രി​ക്ക​വ​ല - ബി​എ​എം കോ​ള​ജ്- കോ​മ​ളം - ക​ല്ലൂ​പ്പാ​റ- കൊ​ല്ല​മ​ല​പ്പ​ടി (9.267 കി​ലോ​മീ​റ്റ​ർ), മ​ല്ല​പ്പ​ള്ളി ച​ന്ത - പ​രി​യാ​രം (1.09 കി​ലോ​മീ​റ്റ​ർ), തു​ണ്ടി​യം​കു​ളം - പാ​ല​ത്തു​ങ്ക​ൽ- കു​രി​ശു​ക​വ​ല (2.39 കി​ലോ​മീ​റ്റ​ർ), തു​ണ്ടി​യം​കു​ളം - പ​ടു​തോ​ട് -കാ​വും​പു​റം(2.46 കി​ലോ​മീ​റ്റ​ർ), ക​ട​മാ​ൻ​കു​ളം - ചെ​ങ്ങ​രൂ​ർ (2.91 കി​ലോ​മീ​റ്റ​ർ), പൂ​വ​ത്തി​ള​പ്പ് - നാ​ര​ക​ത്താ​നി റ്റി​എം വി ​റോ​ഡ് (1.866 കി​ലോ​മീ​റ്റ​ർ), ക​വും​ങ്ങും​പ്ര​യാ​ർ -പാ​ട്ട​ക്കാ​ല (3.91 കി​ലോ​മീ​റ്റ​ർ), എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. നി​ർ​മാ​ണ ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു. ‌