ആ​ലം​ബ​ഹീ​ന​ർ​ക്ക് അ​ത്താ​ണി​യാ​യി ജ​ന​പ്ര​തി​നി​ധി ‌‌
Tuesday, October 20, 2020 10:05 PM IST
കോ​ഴ​ഞ്ചേ​രി: വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള ആ​ർ​ഭാ​ടം കു​റ​ച്ച് അ​തി​ൽ നി​ന്നും മി​ച്ചം​വ​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ആ​ലം​ബ​ഹീ​ന​രും ഹ​ത​ഭാ​ഗ്യ​രു​മാ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും പു​തു​വ​സ്ത്ര​വും ന​ല്കി സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​കു​ക​യാ​ണ് ഒ​രു യു​വ​ജ​ന​പ്ര​തി​നി​ധി. ‌
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ്കു​മാ​റി​ന്‍റെ​യും ഇ​ടു​ക്കി - വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​യു​മാ​യ ര​ഞ്ജു​വി​ന്‍റെ​യും വി​വാ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ 11.45ന് ​ആ​ർ​ഭാ​ട​ര​ഹി​ത​മാ​യി, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​മു​റ്റ​ത്ത് ന​ട​ക്കു​ന്ന​ത്.
വി​വാ​ഹ​ത്തി​ന്‍റെ ത​ലേ​ന്നാ​ളാ​യ ഇ​ന്ന​ലെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മു​ന്നൂ​റി​ല​ധി​കം വ​രു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പാ​ര​ന്പ​ര്യ​രീ​തി​യി​ലു​ള്ള കേ​ര​ളീ​യ ഭ​ക്ഷ​ണ​മാ​ണ് ന​ല്കി​യ​ത്. ഇ​ന്ന് വി​വാ​ഹ​ത്തി​നു​ശേ​ഷം വ​ധൂ​വ​ര​ന്മാ​ർ കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​നാ​ഥ​മ​ന്ദി​ര​ത്തി​ലെ നി​രാ​ലം​ബ​രാ​യ നൂ​റോ​ളം അ​ന്തേ​വാ​സി​ക​ൾ​ക്ക് പു​തു​വ​സ്ത്രം ന​ല്കി അ​വ​രോ​ടൊ​പ്പം ഒ​ന്നി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കും.‌
താ​ൻ​കൂ​ടി ഉ​ൾ​പ്പെ​ട്ട കോ​ഴ​ഞ്ചേ​രി - കീ​ഴു​ക​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​ല്ല​ങ്കേ​രി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് മു​ഖാ​ന്ത​ര​മാ​ണ് നാ​ട​ൻ​ഭ​ക്ഷ​ണം പാ​ര​ന്പ​ര്യ​രീ​തി​യി​ൽ ത​യാ​റാ​ക്കി വാ​ഴ​യി​ല​യി​ൽ ഇ​ന്ന​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്ക് വി​ള​ന്പി​യ​ത്. തി​ല്ല​ങ്കേ​രി വാ​ട്സ്ആ​പ്പ്ഗ്രൂ​പ്പ് എ​ല്ലാ​മാ​സ​വും സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ൻ​ഭ​ക്ഷ​ണം ത​യാ​റാ​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും അ​തോ​ടൊ​പ്പം ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ന​ല്കു​ന്നു​ണ്ട്.‌
വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ല്ക്കാ​ര​ങ്ങ​ൾ വേ​ണ്ടെ​ന്നു​വ​ച്ചും ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്കും മ​റ്റും പു​തു​വ​സ്ത്ര​വി​ത​ര​ണം വാ​ങ്ങി​ന​ല്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വേ​ണ്ടെ​ന്നു​വ​ച്ചും മി​ച്ചം​പി​ടി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ത്ക​ർ​മം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് പ്ര​കാ​ശ്കു​മാ​ർ പ​റ​ഞ്ഞു. ‌‌