പ​ട്ടാ​പ​ക​ൽ ക​ഴു​ത്ത് മു​റു​ക്കി വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ ‌‌
Tuesday, October 20, 2020 10:00 PM IST
കോ​ന്നി: ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യെ പ​ട്ടാ​പ​ക​ൽ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ.
ബ​ഹ​ള​ത്തി​നി​ടെ വീ​ടു വി​ട്ടോ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി മാ​ലി​ക്കി​നെ (28) യാ​ണ് കോ​ന്നി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ക​യാ​ർ കൈ​ത​ക്ക​ര മു​ട്ട​ത്ത് പ​ടി​ഞ്ഞാ​റ്റേ​തി​ൽ അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​ർ പ്ര​സ​ന്ന​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ‌
ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് സം​ഭ​വം. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പ്ര​സ​ന്ന പാ​ൽ വാ​ങ്ങാ​ൻ പു​റ​ത്തു പോ​യ സ​മ​യം നോ​ക്കി വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു മാ​ലി​ക്കെ​ന്നു പ​റ​യു​ന്നു. വീ​ട്മ്മ തി​രി​കെ വ​ന്ന​പ്പോ​ൾ ക​ഴു​ത്തി​ൽ ക​യ​ർ ചു​റ്റു​ക​യും മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​സ​ന്ന ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​റ​ങ്ങി ഓ​ടി​യ ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​മാ​യി ഇ​യാ​ൾ കൈ​ത​ക്ക​ര കോ​ള​നി​യി​ൽ താ​മ​സി​ച്ച് മേ​സ്തി​രി പ​ണി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​യാ​യി പ്ര​സ​ന്ന​യെ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു. ‌