കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ രാ​ത്രി​ യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ‌‌
Tuesday, October 20, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: രോ​ഗി​ക​ളെ​യും വ​യോ​ധി​ക​രെ​യും സ്ത്രീ​ക​ളെ​യും രാ​ത്രി വൈ​കി ജീ​വ​ന​ക്കാ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ രീ​തി ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.‌
ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് അ​ക്കാ​ര്യം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് അം​ഗം വി. ​കെ. ബീ​നാ​കു​മാ​രി കെ​എ​സ്ആ​ർ​ടി​സി എം ​ഡി ക്ക് ​നി​ർ​ദേ​ശം ന​ൽ​കി. ‌
ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി കെ. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
ഹൃ​ദ്‌​രോ​ഗി​യാ​യ പ​രാ​തി​ക്കാ​ര​ൻ അ​ടൂ​രി​ൽ നി​ന്നും ക​യ​റി കൊ​ല്ലം കോ​ട്ട​ൺ​മി​ൽ ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടാ​കു​റ്റി സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. ‌
കെ​എ​സ്ആ​ർ​ടി​സി എം​ഡി​യി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി.
പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ച​ത​ നു​സ​രി​ച്ച് അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ കെ​എ​ൽ 15-7253 ന​മ്പ​ർ ബ​സി​ലെ ക​ണ്ട​ ക്ട​ർ​ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി ​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ ച്ചി​ട്ടു​ണ്ടെ​ന്ന് എം​ഡി അ​റി​യി​ ച്ചു. ‌
എ​ന്നാ​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്ഥി​രം രീ​തി​യി​ൽ വെ​റും ഒ​രു ഷോ​ക്കോ​സ് മെ​മ്മോ ന​ൽ​കി വി​ശ​ദീ​ക​ര​ണം വാ​ങ്ങി പ​രാ​തി തീ​ർ​പ്പാ​ക്കു​ന്ന രീ​തി ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി അ​ർ​ധ​രാ​ത്രി പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ന്ന രീ​തി ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ‌