കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ‌
Tuesday, October 20, 2020 10:00 PM IST
‌കോ​ന്നി: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് കു​ടി​വെ​ള​ളം എ​ത്തി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ‌

കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ചു​റ്റു​മ​തി​ല്‍, സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സ് എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​മാ​ണ് ആ​ദ്യ ഘ​ട്ട​മാ​യി ന​ട​ന്നു വ​രു​ന്ന​ത്.

കൂ​ടാ​തെ ക​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​ത്തി​നു കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ആ​ന്‍റോ ആ​ന്‍റ​ണി എം​പി കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ക​യും കു​ടി​വെ​ള​ളം എ​ത്തി​ക്കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് നി​ര്‍​മാ​ണ പു​രോ​ഗ​തി എംപി വി​ല​യി​രു​ത്തി.
വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടി ന​ട​ത്തു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.‌

കോന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി അ​ധ്യ​ക്ഷ​തയിൽ അവലോകനയോഗം ചേർന്നു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ന്നി​യൂ​ര്‍ പി.​കെ, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, ദീ​നാ​മ്മ റോ​യ്, ആ​നി സാ​ബു തോ​മ​സ്, മി​നി വി​നോ​ദ്, മാ​ത്യു പ​റ​പ്പ​ള​ളി​ല്‍, സു​ലേ​ഖ വി. ​നാ​യ​ര്‍, ജ​ല വി​ഭ​വ വ​കു​പ്പ് അ​ടൂ​ര്‍ പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​ന്‍​സി​ല്‍, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ശ്രീ​ലേ​ഖ, കോ​ന്നി ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ എ​ൻ. അ​നി​ല്‍​കു​മാ​ര്‍, ഓ​വ​ര്‍​സി​യ​ര്‍ പി. ​അ​നി​ല്‍​കു​മാ​ര്‍, ക​ണ്‍​സ്ട്ര​ക്ഷ​ന്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌