‌പാ​ലം പു​ന​ർ​നി​ർ​മി​ക്കും ‌
Monday, October 19, 2020 10:34 PM IST
‌ചു​ങ്ക​പ്പാ​റ: ചു​ങ്ക​പ്പാ​റ - ആ​ല​പ്ര റി​സ​ർ​വ് റോ​ഡി​ലെ ചു​ങ്ക​പ്പാ​റ ചെ​റു​പു​ഷ്പം ദേ​വാ​ല​യ പ​ടി​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തു​മാ​യ പ​ഴ​യ​പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ഈ​യാ​ഴ്ച ത​ന്നെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മ്പ​ത് മീ​റ്റ​ർ വി​തി​യി​ൽ പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​ന് പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലെ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും എം​എ​ൽ​എ​യോ​ടും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ‌