വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക ക​വി​താ മ​ത്സ​രം ‌‌
Monday, October 19, 2020 10:34 PM IST
തി​രു​വ​ല്ല: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ എ​ഴു​ത്തു​കാ​ർ​ക്ക് വേ​ണ്ടി സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക ക​വി​താ മ​ത്സ​രം ന​ട​ത്തും. 18നും 35​നും വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ‌ഏ​തു വി​ഷ​യ​ത്തി​ലു​ള്ള ക​വി​ത​ക​ൾ അ​യ​യ്ക്കാം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ സ​മി​തി വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കും. ന​വം​ബ​ർ 25ന​കം സൃ​ഷ്ടി​ക​ൾ ബി​ജു ജേ​ക്ക​ബ് വെ​ണ്ണി​ക്കു​ളം [email protected] gmail.com എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. ഒ​ന്നും ര​ണ്ടും സ്ഥാ​ന​മു​ള്ള വി​ജ​യി​ക​ൾ​ക്ക് മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ല​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ​ജി ജോ​ർ​ജ് അ​റി​യി​ച്ചു. ‌