കോ​ന്നി​യി​ൽ പു​തി​യ കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം ആ​രം​ഭി​ച്ചു ‌
Monday, October 19, 2020 10:34 PM IST
കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ കൃ​ഷി​ഭ​വ​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ചാ​ങ്കൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഗൂ​ര്‍​ഗു​ണ്ട​സാ​രി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സൊ​സൈ​റ്റി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 12 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കൃ​ഷി​ഭ​വ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്.
കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ത​മാ​യ കാ​ലം മു​ത​ല്‍ കൃ​ഷി​ഭ​വ​നു സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് സ്ഥ​ലം ല​ഭ്യ​മാ​യി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക്ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യി 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. 2020 - 21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ കൃ​ഷി​ഭ​വ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന നി​ല​യി​ലാ​ണ് നി​ര്‍​മാ​ണം തു​ട​ങ്ങു​ന്ന​ത്.‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ. ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു.
ഭൂ​മി വി​ട്ട ത​ന്ന ഗൂ​ര്‍​ഘ​ണ്ഡ​സാ​രി പ്ര​സി​ഡ​ന്‍റ് കെ.​ജി. കൈ​മ​ള്‍, സെ​ക്ര​ട്ട​റി കെ.​പി. ശി​വ​ദാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി​യ​ധ്യ​ക്ഷ ദീ​നാ​മ്മ റോ​യ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ ആ​നി സാ​ബു തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ജി ഏ​ബ്ര​ഹാം, തു​ള​സി മോ​ഹ​ന്‍, എ​ന്‍. എ​ന്‍. രാ​ജ​പ്പ​ന്‍, റോ​ജി ബേ​ബി, റ്റി.​സൗ​ദാ​മി​നി, ശോ​ഭാ​മു​ര​ളി, എം.​ഒ. ലൈ​ല, ലി​സി സാം, ​കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ജ്യോ​തി​ല​ക്ഷ്മി, ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌