കി​ട​കെ​ട്ടി​പ്പാ​റ മി​നി ജ​ല​വി​ത​ര​ണ പ​ദ്ധ​തി ന​വീ​ക​രി​ക്കും‌
Monday, October 19, 2020 10:31 PM IST
ചു​ങ്ക​പ്പാ​റ: കി​ടി​കെ​ട്ടി​പ്പാ​റ - ചു​ങ്ക​പ്പാ​റ മി​നി വാ​ട്ട​ർ സ​പ്ലൈ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​രി​ക്കും.‌

പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം തേ​ടി​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വ​ൻ​വി​ല ന​ൽ​കി കു​ടി​വെ​ള്ളം എ​ത്തി​ച്ച് ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ‌

വാ​ർ​ഡ്‌ മെം​ബ​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം ക​ൺ​വീ​ന​റാ​യി പ്ര​ദേ​ശ​വാ​സി​ക​ളെ കോ​ർ​ത്തി​ണ​ക്കി കി​ടി കെ​ട്ടി​പ്പാ​റ-​ ചു​ങ്ക​പ്പാ​റ മി​നി വാ​ട്ട​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​ന്ന​ത്തെ എം​പി സി.​എ​സ്. സു​ജാ​ത എ​ട്ട് ല​ക്ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​ജ​യ​വ​ർ​മ ഏ​ഴ് ല​ക്ഷ​വും വാ​ർ​ഡ് മെം​ബ​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം എ​ട്ട് ല​ക്ഷം രൂ​പ​യും വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി ജ​ല അ​ഥോ​റി​റ്റി തി​രു​വ​ല്ലാ ഡി​വി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ടെ​ൻ​ഡ​ർ ചെ​യ്തു പ​ണി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ൽ രാ​ജ്യ​സ​ഭാം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ൻ, എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് എം.​പു​തു​ശേ​രി, രാ​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രു​ടെ ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കി 2011 ൽ 38 ​ല​ക്ഷം രൂ​പാ മു​ത​ൽ മു​ട​ക്കി ക​മ്മീ​ഷ​ൻ ചെ​യ്യു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​യു​മു​ണ്ടാ​യി.‌

കു​റേ നാ​ളു​ക​ളാ​യി മോ​ട്ടോ​ർ പ​മ്പ് സെ​റ്റ് ത​ക​രാ​റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മൂ​ലം കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത അ​വ​സ്ഥ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മൂ​ന്ന് ല​ക്ഷം രൂ​പാ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മൂ​ന്നു ല​ക്ഷം രൂ​പാ​യും വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ മോ​ട്ടോ​ർ പ​മ്പ് സെ​റ്റും പൈ​പ്പ് ലൈ​ൻ നീ​ട്ട​ലും മ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു​ള്ള ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം പ​റ​ഞ്ഞു. ‌