സ​വി​ശേ​ഷ​മാ​യ നേ​തൃ​പാ​ട​വം: ഗ​വ​ർ​ണ​ർ ‌
Monday, October 19, 2020 10:31 PM IST
തി​രു​വ​ല്ല: സ​മൂ​ഹ​ത്തി​നാ​ക​മാ​നം പ്ര​യോ​ജ​നം ചെ​യ്യു​ന്ന സ​വി​ശേ​ഷ​മാ​യ നേ​തൃ​പാ​ട​വ​ത്തി​നു​ട​മ​യാ​യി​രു​ന്നു കാ​ലം​ചെ​യ്ത ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ‌ ഇ​ന്ന​ലെ ക​ബ​റ​ട​ക്ക​ത്തി​നു തൊ​ട്ടു​മു​ന്പാ​യി വെ​ർ​ച്ച്വ​ലാ​യി ഗ​വ​ർ​ണ​ർ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.‌
മെ​ത്രാ​പ്പോ​ലീ​ത്ത​യും മാ​ർ​ത്തോ​മ്മാ സ​ഭ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് ഗ​വ​ർ​ണ​ർ സ​ന്ദേ​ശം ന​ൽ​കി​യ​ത്. സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​പ്പാ​ട് മ​റ​ക്കാ​തെ ക്രി​സ്തു​ദ​ർ​ശ​നം ഉ​ൾ​ക്കൊ​ണ്ട് സ്നേ​ഹ​വും കാ​രു​ണ്യ​വും കൈ​മു​ത​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു ക​ഴി​ഞ്ഞ​താ​യി ഗ​വ​ർ​ണ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌