ക​ല്ലു​വെ​ട്ടി ല​ക്ഷം​വീ​ട് കോ​ള​നിയിൽ പുതിയ വീടുകൾക്ക് തറക്കല്ലിട്ടു ‌‌
Sunday, October 18, 2020 10:33 PM IST
അ​ടൂ​ർ: മ​ണ്ണ​ടി ക​ല്ലു​വെ​ട്ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ഏ​ഴ് വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. മ​ണ്ണ​ടി ക​ല്ലു​വെ​ട്ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ 21 വീ​ടു​ക​ളു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ റ​വ​ന്യു - ഭ​വ​ന​നി​ർ​മാ​ണ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു സാ​ധ്യ​മാ​യ​ത്. ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും ല​ക്ഷം​വീ​ട് കോ​ള​നി സ​ന്ദ​ർ​ശി​ക്കു​ക​യും 21 വീ​ടു​ക​ൾ ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
14 വീ​ടു​ക​ൾ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ൽ​കു​ക​യും ബാ​ക്കി ഏ​ഴു വീ​ടു​ക​ൾ​ക്ക് ഹൗ​സിം​ഗ് ബോ​ർ​ഡ് പ​ണം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ അ​വി​ടെ ക​ൺ​ണ്ടെ‌​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ‌ എ​ന്നാ​ൽ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ‌ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.‌
ച​ട​ങ്ങി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ഉ​ദ​യ​ഭാ​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​ജീ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി. ​സ​തി​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ർ. ഷീ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, അ​നു​പ്, സി ​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം അ​രു​ൺ കെ. ​എ​സ്. മ​ണ്ണ​ടി, വി​വി​ധ നേ​താ​ക്ക​ളാ​യ മോ​ഹ​ന​ച​ന്ദ്ര​ക്കു​റു​പ്പ്, സാ​ജ​ൻ, എ​സ്. ഷി​ബു, റ​സാ​ക്ക്, പ​ത്മി​നി​യ​മ്മ, ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌