ഫാ. ​സ്റ്റാ​ൻ സ്വാ​മി​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണം: എം​സി​വൈ​എം‌
Sunday, October 18, 2020 10:33 PM IST
തി​രു​വ​ല്ല: ആ​ദി​വാ​സി​ക​ളു​ടെ ഉ​യ​ർ​ച്ച​യ്ക്കു​വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും വൈ​ദി​ക​ന്‍റെ മോ​ച​ന​ത്തി​നു​മാ​യി പ്രാ​ർ​ഥ​നാ​ദി​ന​മാ​യി എം​സി​വൈ​എം തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​നം ആ​ച​രി​ച്ചു. അ​തി​ഭ​ദ്രാ​സ​ന​ത​ല​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി. ‌
അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​ത്യു അ​രീ​ക്ക​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ, ഫാ. ​കോ​ശി മ​ണ്ണി​ൽ, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലൈ​ജു കോ​ശി മാ​ത്യു, ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.‌
മാ​ർ​ത്തോ​മാ സ​ഭാ​ധ്യ​ക്ഷ​ൻ ജോ​സ​ഫ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ എം​സി​വൈ​എം തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​നം യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ‌‌