കോ​ന്നി- ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ ത​ക​ർ​ച്ച​യു​ടെ പേ​രി​ൽ അ​ശാ​സ്ത്രീ​യ പൂ​ട്ടു​ക​ട്ട പാ​ക​ൽ
Sunday, October 18, 2020 12:04 AM IST
കോ​ന്നി: അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച കോ​ന്നി- ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ ത​ക​ർ​ച്ച​യു​ടെ പേ​രി​ൽ അ​ശാ​സ്ത്രീ​യ പൂ​ട്ടു​ക​ട്ട പാ​ക​ൽ. 12 കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഏ​താ​ണ്ട് നാ​ലു കി​ലോ​മീ​റ്റ​റും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പു​ട്ടു​ക​ട്ട​ക​ൾ പാ​കിക്ക​ഴി​ഞ്ഞു. പ്ര​മാ​ടം രാ​ജീ​വ്ഗാ​ഡി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം വെ​ള​ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി പൂ​ട്ടു​ക​ട്ട​ക​ൾ പാ​കു​ന്ന ജോ​ലി​യാ​ണ് ഇ​ന്ന​ലെ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റി​ന് ഒ​രു കോ​ടി രൂ​പ നി​ര​ക്കി​ൽ പു​ന​ർ​നി​ർ​മി​ച്ച റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് ക​ട്ട​ക​ൾ പാ​കു​ന്ന​ത്.

വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ പൂ​ട്ടു​ക​ട്ട പാ​ക​ൽ. വെ​ള്ള​മൊ​ഴു​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പൂ​ട്ടു​ക​ട്ട പാ​കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

പകരം ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും നി​ർ​മി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ദീ​ർ​ഘ​കാ​ല ക​രാ​റു​ള്ള റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി. പൂ​ട്ടു​ക​ട്ട​യി​ൽ തെ​ന്നി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി. ടി​പ്പ​റു​ക​ളും ടോ​റ​സു​ക​ളും അ​ട​ക്കം ഭാ​രം​കൂ​ടിയ വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്ന റോ​ഡി​ൽ പാ​കു​ന്ന പൂ​ട്ടു​ക​ട്ട​ക​ൾ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ 13 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത് വി​നി​യോ​ഗി​ക്കു​ന്ന​തി​നു മു​ന്പാ​യി ഉ​പ​ക​രാ​ർ ന​ൽ​കി​യാ​ണ് ക​ട്ട​പാ​ക​ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നു.