പ്ര​മാ​ട​ത്തു​പാ​റ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ നി​ന്ന് 1600 കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം ‌
Wednesday, September 30, 2020 11:07 PM IST
‌കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​മാ​ട​ത്തു​പാ​റ വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 15.25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഇ​ട​പെ​ട്ടാ​ണ് 30 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ടാ​ങ്ക് പു​ന​രു​ദ്ധാ​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​പ്പി​ച്ച​ത്. 2.5 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ശേ​ഷി പു​തി​യ ടാ​ങ്കി​നു​ണ്ട്. ഇ​ത് പ്ര​ദേ​ശ​ത്തെ 1600 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കും.‌

പ​മ്പാ ന​ദി​യി​ല്‍ നി​ന്ന് തോ​ട്ട​പ്പു​ഴ​ശേ​രി പ​മ്പ് ഹൗ​സി​ല്‍ നി​ന്നും പ​മ്പ് ചെ​യ്യു​ന്ന കു​ടി​വെ​ള്ളം പ്ര​മാ​ട​ത്തു​പാ​റ​യി​ല്‍ സ്ഥി​തി ചെ​യു​ന്ന ഭൂ​ത​ല ജ​ല സം​ഭ​ര​ണി​യി​ല്‍ സം​ഭ​രി​ച്ചു ക​ട്ടേ​പ്പു​റം, ച​ര​ൽ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല സം​ഭ​ര​ണി​ക​ളി​ല്‍ എ​ത്തി​ച്ചു തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്താ​ക്കാ​നാ​കും. ‌