പ്ല​സ് വ​ണ്‍ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്: 172 സീ​റ്റു​ക​ൾ ഒ​ഴി​വ് ‌
Wednesday, September 30, 2020 11:07 PM IST
‌പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടാം​ ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്ി​നു​ശേ​ഷം ജി​ല്ല​യി​ൽ ഒ​ഴി​വു​ള്ള​ത് 172 സീ​റ്റു​ക​ൾ. ‌10605 സീ​റ്റു​ക​ളി​ൽ 10433 സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ലോ​ട്ട​മെ​ന്‍റ് ന​ട​ത്തി. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 3275 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു അ​ലോ​ട്ട്മെ​ന്‍റ്. 1625 കു​ട്ടി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ അ​നു​വ​ദി​ച്ചു.

ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം സം​സ്ഥാ​ന​ത്തു ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റ് ഒ​ഴി​വു​ള്ള ജി​ല്ല​യി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട. ഇ​ടു​ക്കി​യി​ൽ 196 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് പ​ത്ത​നം​തി​ട്ട. 100ൽ ​കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ള്ള​തും ഈ ​ര​ണ്ട് ജി​ല്ല​ക​ളി​ലാ​ണ്.‌15167 അ​പേ​ക്ഷ​ക​ളാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. ഇ​തേ​വ​രെ 10433 സീ​റ്റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി​യി​ട്ടു​ണ്ട്.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 7462 സീ​റ്റു​ക​ളി​ൽ 7311 അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു. 151 സീ​റ്റു​ക​ളാ​ണ് ഒ​ഴി​വു​ള്ള​ത്. പി​ന്നീ​ടു​ള്ള ഒ​ഴി​വു​ക​ൾ സം​വ​ര​ണ സീ​റ്റു​ക​ളി​ലാ​ണ്. ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നൊ​പ്പം സ്പോ​ർ​ട്സ് ക്വോട്ട ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നം, ക​മ്യൂ​ണി​റ്റി ക്വോ​ട്ട പ്ര​വേ​ശ​നം എ​ന്നി​വ​യും ന​ട​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് മ​റ്റൊ​രു ക്വോ​ട്ടാ​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ‌ ആ​റു​വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ​പെ​ട്ട​വ​ർ​ക്ക് സ്കൂ​ളു​ക​ളി​ലെ​ത്തി പ്ര​വേ​ശ​നം നേ​ടാ​നാ​കു​ന്ന​ത്. ‌