എ​ന്‍​ട്ര​സ് സൗ​ജ​ന്യ പ​രി​ശീ​ല​നം ‌
Wednesday, September 30, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: 2019-20 അ​ധ്യ​യ​ന വ​ര്‍​ഷം പ്ല​സ്ടു സ​യ​ന്‍​സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ള്‍ എ​ടു​ത്ത് കു​റ​ഞ്ഞ​ത് നാ​ല് വി​ഷ​യ​ങ്ങ​ള്‍​ക്കെ​ങ്കി​ലും ബി ​ഗ്രേ​ഡി​ല്‍ കു​റ​യാ​തെ ഗ്രേ​ഡ് ല​ഭി​ച്ച് വി​ജ​യി​ച്ച പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2021 ലെ ​നീ​റ്റ്, എ​ൻ​ജി​നിയ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​ക​ള്‍​ക്ക് ത​യാ​റാ​വു​ന്ന​തി​നാ​യി ഒ​രു വ​ര്‍​ഷ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​സ്ഥാ​ന​ത്തെ പ്ര​ശ​സ്ത​മാ​യ പ​രി​ശീ​ല​ന സ്ഥാ​പ​നം മു​ഖേ​ന (ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍) ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

താ​ത്പ​ര്യ​മു​ള​ള പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, റെ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന പ​ക്ഷം സ്ഥാ​പ​ന​ത്തി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​തി​നു​ള​ള സ​മ്മ​ത​പ​ത്രം, ര​ക്ഷി​താ​വി​ന്‍റെ സ​മ്മ​ത​പ​ത്രം, പ്ല​സ്ടു പ​രീ​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും, ജാ​തി, വ​രു​മാ​ന സ​ര്‍​ട്ടി​ ഫി​ക്ക​റ്റി​ന്‍റെ​യും പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ്, തോ​ട്ട​മ​ണ്‍, റാ​ന്നി എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം എ​ത്തി​ക്ക​ണ​മെ​ന്ന് ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ‌