കോ​വി​ഡ് ബാ​ധ: ക്വാ​റി​ക​ൾക്ക് നി​യ​ന്ത്ര​ണ മാ​ർ​ഗ​രേ​ഖ ‌‌
Wednesday, September 30, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡ് ക​ല്ലി​പ്പാ​റ​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് ക്വാ​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി 33 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​പ്ര​ദേ​ശം ക്ല​സ്റ്റ​റാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) റി​പ്പോ​ര്‍​ട്ട് ചെ​യ്തി​നെ തു​ട​ര്‍​ന്ന് ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​ഴു ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ‌

ജി​ല്ല​യി​ല്‍ രോ​ഗ വ്യാ​പ​നം അ​നു​ദി​നം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു ക്വാ​റി​ക​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള പൊ​തു​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ‌

ക്വാ​റി​ക​ളി​ല്‍ എ​ത്തു​ന്ന വാ​ഹ​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ കൂ​ട്ടം കൂ​ടി നി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും വാ​ഹ​ന​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വി​ശ്ര​മി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ക്വാ​റി ഉ​ട​മ​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം. ഇ​വ​ര്‍ ക്വാ​റി തൊ​ഴി​ലാ​ളി​ക​ളു​മാ​യോ നാ​ട്ടു​കാ​രു​മാ​യോ ഇ​ട​പ​ഴ​കാ​ന്‍ അ​നു​വാ​ദ​മി​ല്ല.‌

ക്വാ​റി​ക​ളി​ല്‍ എ​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രും സ​ഹാ​യി​ക​ളും, തൊ​ഴി​ലാ​ളി​ക​ളും നി​ര്‍​ബ​ന്ധ​മാ​യി മാ​സ്‌​ക് ധ​രി​ക്കു​ന്നു​വെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്നും ക്വാ​റി ഉ​ട​മ​സ്ഥ​ന്‍ ഉ​റ​പ്പാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.‌

ക്വാ​റി​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ ക്വാ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ബോ​ര്‍​ഡു​ക​ള്‍ ക്വാ​റി​ക​ളി​ല്‍ ഉ​ട​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ‌