മു​ക്ക​ട - അ​ത്തി​ക്ക​യം റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ നി​ല​വാ​ര​ത്ത​ക​ർ​ച്ച
Wednesday, September 30, 2020 11:01 PM IST
റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​പാ​ത​യി​ലു​ൾ​പ്പെ​ട്ട മു​ക്ക​ട - ഇ​ട​മ​ണ്‍ -അ​ത്തി​ക്ക​യം എം​എ​ൽ​എ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ നി​ല​വാ​രം കു​റ​വെ​ന്ന് പ​രാ​തി.‌

ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പാ​ത നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യ മു​ക്ക​ട മു​ത​ൽ വാ​ക​ത്താ​നം വ​രെ​യും ഇ​ട​മ​ണ്‍ മു​ത​ൽ ഇ​ട​മു​റി വെ​ള്ളി​യ​റ​പ്പ​ടി വ​രെ​യു​മു​ള്ള ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ എ​ളു​പ്പ പാ​ത ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​നെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ക​ണ്ട​ത്. താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ ടാ​റിം​ഗ് മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ച് ഇ​ള​ക്കി​യി​ടു​ന്ന പ​ണി​ക​ളാ​ണ് ആ​ദ്യം തു​ട​ങ്ങി​യ​ത്. ‌

ഇ​തോ​ടെ പ​രാ​തി​ക​ളും വ്യാ​പ​ക​മാ​യി. 5.5 മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗും ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റും ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പാ​ത​യു​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് റോ​ഡ് ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ ഉ​യ​രം ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യി​രു​ന്നു. പാ​ത​യു​ടെ മി​ക്ക​യി​ട​ങ്ങ​ളും പ​ഴ​യ ടാ​റിം​ഗ് ത​ന്നെ നി​ല​നി​ർ​ത്തി റോ​ഡ് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലാ​ക്കു​വാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ​ഴ​യ ടാ​റിം​ഗി​ന്‍റെ വ​ശം ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഇ​ള​ക്കി മെ​റ്റ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​റ​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും വ​ശം ബ​ല​പ്പെ​ടു​ത്തു​ന്ന​തോ​ടെ ബാ​ക്കി​യി​ട​ങ്ങ​ൾ ഉ​യ​ർ​ത്താ​തെ ര​ക്ഷ​പ്പെ​ടാ​നാ​ണെ​ന്നും പ​റ​യു​ന്നു. ‌

ഇ​ട​മ​ണ്ണി​ലെ ഇ​ടു​ങ്ങി​യ പാ​ല​ത്തി​ന്‍റെ വീ​തി കൂ​ട്ടാ​തെ​യും ബ​ല​ക്ഷ​യം നേ​രി​ടു​ന്ന ര​ണ്ടു ക​ലു​ങ്കു​ക​ൾ ബ​ല​പ്പെ​ടു​ത്താ​തെ​യു​മാ​ണ് പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​യ​ർ​ന്ന​പ്പോ​ഴും പ​രി​ഹാ​രം കാ​ണാ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്പോ​ട്ടു പോ​കു​ക​യാ​ണ്. ‌