കൊ​ടു​മ​ണ്‍ റൈ​സ്മി​ല്‍ ശി​ലാ​സ്ഥാ​പ​നം നാളെ
Wednesday, September 30, 2020 11:01 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ സം​യു​ക്ത പ്രോ​ജ​ക്ടാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കൊ​ടു​മ​ണ്‍ റൈ​സ്മി​ല്‍ ശി​ലാ​സ്ഥാ​പ​നം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും. ഒ​റ്റ​ത്തേ​ക്ക് വി​പ​ണ​ന കേ​ന്ദ്ര​ത്തി​നു സ​മീ​പം രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ശി​ലാ​സ്ഥാ​പ​ന ക​ര്‍​മ​ത്തി​ല്‍ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌

കൊ​ടു​മ​ണ്ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് സം​സ്‌​ക​രി​ച്ച് മാ​യ​വും ക​ല​ര്‍​പ്പും ഇ​ല്ലാ​ത്ത "കൊ​ടു​മ​ണ്‍ റൈ​സ്' എ​ന്ന പേ​രി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ റൈ​സ് മി​ല്ല് സ​ജ്ജ​മാ​കു​ന്ന​തോ​ടെ സാ​ധി​ക്കും. പു​ഴു​ങ്ങ​ല്‍, ഉ​ണ​ക്ക​ല്‍, കു​ത്ത​ല്‍ തു​ട​ങ്ങി​യ നെ​ല്ല് സം​സ്‌​കര​ണ​ത്തി​ലെ മ​നു​ഷ്യ​പ്ര​യ​ത്‌​നം ആ​വ​ശ്യ​മു​ള്ള എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​നാ​യാ​സം ചെ​യ്യു​വാ​ന്‍ ര​ണ്ടു മെ​ട്രി​ക്ക് ട​ണ്‍ ശേ​ഷി​യു​ള്ള ഈ ​മി​ല്ലി​ലൂ​ടെ ക​ഴി​യും. പ​ദ്ധ​തി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 65 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ‌

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ലി​സ​ബ​ത്ത് അ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ര്‍.​ബി. രാ​ജീ​വ്കു​മാ​ര്‍, ബി.​സ​തി​കു​മാ​രി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ​പ്ര​ഭ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌