ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗ നി​വാ​ര​ണ യ​ജ്ഞം മൂ​ന്നാംഘ​ട്ടം ‌
Wednesday, September 30, 2020 11:01 PM IST
പത്ത​നം​തി​ട്ട: ക്ഷ​യ​രോ​ഗ നി​വാ​ര​ണ യ​ജ്ഞ​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ’അ​ക്ഷ​യ കേ​ര​ള യ​ജ്ഞം’ എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ. ഷീ​ജ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​യോ​ടൊ​പ്പം ചു​മ​യു​ള​ള​വ​രെ ക​ണ്ടെ​ത്തി ക​ഫ പ​രി​ശോ​ധ​ന ന​ട​ത്തി ക്ഷ​യ​രോ​ഗ​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഇ​തി​നാ​യി ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​ജി​ഒ ക​ൾ, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കും. ‌
ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​മൊ​ട്ടാ​കെ മാ​ർ​ച്ച് മാ​സ​ത്തി​ന് ശേ​ഷം 1500 ല​ധി​കം ടി​ബി കേ​സു​ക​ളു​ടെ കു​റ​വ് വ​ന്നി​ട്ടു​ണ്ടെ​ന്ന് നി​ല​വി​ൽ ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ.​നി​ധീ​ഷ് ഐ​സ​ക് സാ​മു​വ​ൽ പ​റ​ഞ്ഞു. ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തു മൂ​ല​മാ​ണ് ഇ​ത്ര​യും രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​പ്ര​കാ​രം ന​ഷ്ട​മാ​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് ’അ​ക്ഷ​യ കേ​ര​ള യ​ജ്ഞം’ എ​ന്ന കാ​ന്പെ​യ്നി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ‌