ഹെൽപ് ഡെ​സ്‌​ക് ഇ​ന്നു മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കും ‌
Tuesday, September 29, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഓ​പ്ഷ​ന്‍ ഹെ​ല്‍​പ്‌​ഡെ​സ്‌​ക് ആ​യി ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നെ​യും എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​.
അ​പേ​ക്ഷ​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി കോ​ള​ജി​ല്‍ ക്രമീകരണങ്ങൾ ഏർപ്പ െടുത്തി.
എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഓ​പ്ഷ​നു​ക​ള്‍ അ​നാ​യാ​സേ​ന ന​ല്‍​കു​ന്ന​തി​നും വി​വി​ധ കോ​ള​ജു​ക​ളി​ല്‍ ല​ഭ്യ​മാ​യ ബ്രാ​ഞ്ചു​ക​ളു​ടെ​യും സീ​റ്റു​ക​ളു​ടെ​യും സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഹെ​ല്‍​പ് ഡെ​സ്‌​കി​ല്‍ നി​ന്നും ഇ​ന്നു മു​ത​ല്‍ ല​ഭി​ക്കും.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.cek.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നോ 9496108494, 9447402630, 8547005034, 0469-2677890, 2678983 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടോ അ​റി​യാം. ‌