കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് ക​ണ​ക്ക്, നാ​ലു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 1000 പു​തി​യ രോ​ഗി​ക​ൾ ‌‌
Monday, September 28, 2020 9:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ ആ​ദ്യ​ത്തെ ആ​യി​രം ക​ട​ക്കാ​ൻ വേ​ണ്ടി​വ​ന്ന​ത് നാ​ല​ര​മാ​സ​മാ​ണ്. എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ 1000 പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഞ്ചു​ദി​വ​സം പോ​ലും വേ​ണ്ടി​വ​ന്നി​ല്ല. ‌
ജി​ല്ല​യി​ൽ 1000 പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ ജൂ​ലൈ 25നാ​ണ്.
അ​പ്പോ​ൾ ജി​ല്ല​യി​ൽ ആ​ദ്യ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു നാ​ല​ര​മാ​സം പി​ന്നി​ട്ടി​രു​ന്നു.
രോ​ഗി​ക​ളു​ടെ എ​ണ്ണം 2000ലെ​ത്തി​യ​ത് ഓ​ഗ​സ്റ്റ് 16നാ​ണ്. പി​ന്നീ​ടി​ങ്ങോ​ട്ട് ഓ​രോ 1000 തി​ക​യ്ക്കാ​ൻ അ​ധി​ക​ദി​വ​സം​വേ​ണ്ടി​വ​ന്നി​ല്ല.
ക​ഴി​ഞ്ഞ എ​ട്ടി​ന് രോ​ഗി​ക​ളു​ടെ എ​ണ്ണം 4024ലെ​ത്തി.
പി​ന്നീ​ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 5000 ലെ​ത്തി. ക​ഴി​ഞ്ഞ 23ന് ​രോ​ഗി​ക​ ളു​ടെ എ​ണ്ണം 6023 ആ​യി​രു​ ന്നു.
എ​ന്നാ​ൽ 27ന് ​രോ​ഗി​ക​ളു​ടെ എ​ണ്ണം 7000 ക​ട​ന്നു. ‌