സി.​എ​ഫി​ന്‍റെ കാ​ല​ത്ത് സെ​റി​ഫെ​ഡി​ന് ന​വോ​ന്മേ​ഷം ‌
Monday, September 28, 2020 9:55 PM IST
പ​ത്ത​നം​തി​ട്ട: ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ സി.​എ​ഫ്. തോ​മ​സ് വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്ക​ക്കാ​ര​നാ​കു​ക​യും അ​റി​യ​പ്പെ​ടാ​തെ കി​ട​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് ന​വോ​ന്മേ​ഷം പ​ക​രു​ക​യും ചെ​യ്തു.‌
വി​സ്മൃ​തി​യി​ലാ​യി​രു​ന്ന സെ​റി​ഫെ​ഡി​നെ കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്പി​ലും കേ​ന്ദ്ര​സി​ൽ​ക്ക് ബോ​ർ​ഡി​ന്‍റെ മു​ന്പി​ലും അ​വ​ത​രി​പ്പി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​നും മ​ൾ​ബ​റി കൃ​ഷി​യും പ​ട്ടു​നൂ​ൽ ഉ​ത്പാ​ദ​ന​വും കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​ക്കി​യ​ത് സി.​എ​ഫ്. തോ​മ​സ് ഗ്രാ​മ​വി​ക​സ​ന​വ​കു​പ്പി​ന്‍റെ മ​ന്ത്രി​യും താ​ൻ സെ​റി​ഫെ​ഡ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​നു​സ്മ​രി​ച്ചു.
ഇ​തി​ലൂ​ടെ രാ​ജ്യ​ത്തെ സി​ൽ​ക് ബോ​ർ​ഡി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് സെ​റി​ഫെ​ഡ് ചെ​യ​ർ​മാ​ൻ അം​ഗ​വു​മാ​യി. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശം സ്വ​ന്തം ജീ​വി​ത​ത്തി​ലു​ട​നീ​ളം പ​ക​ർ​ത്താ​ൻ അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചി​രു​ന്നു.‌
ഗ്രാ​മ​വി​ക​സ​ന​വ​കു​പ്പി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് വി​പ​ണ​ന​കേ​ന്ദ്രം അ​നു​വ​ദി​ച്ച​തും സി.​എ​ഫ്. തോ​മ​സി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് വി​ക്ട​ർ ടി.​തോ​മ​സ് അ​നു​സ്മ​രി​ച്ചു.‌
സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. ജേ​ക്ക​ബ്, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, സം​സ്ഥാ​ന സ​മി​തി​യം​ഗം തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ചി​ച്ചു. ‌‌