സി.​എ​ഫ്. തോ​മ​സി​ന്‍റെ വി​യോ​ഗം അ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്കു ജ​ന​നേ​താ​ക്ക​ളു​ടെ പ്ര​വാ​ഹം
Sunday, September 27, 2020 10:24 PM IST
തി​രു​വ​ല്ല: സി.​എ​ഫ്. തോ​മ​സ് എം​എ​ല്‍​എ​യു​ടെ വി​യോ​ഗ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ജ​ന​നേ​താ​ക്ക​ളു​ടെ പ്ര​വാ​ഹം. ഇ​ന്ന​ലെ രാ​വി​ലെ അ​ന്ത​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​രം ഏ​താ​നും സ​മ​യം ആ​ശു​പ​ത്രി ചാ​പ്പ​ലി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷ​മാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ജോ​സ് കെ. ​മാ​ണി എം​പി, മു​ന്‍ എം​പി ജോ​യി ഏ​ബ്ര​ഹാം, മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം.​പു​തു​ശേ​രി, കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്റ് ജോ​ഷി ഫി​ലി​പ്പ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍, കു​ഞ്ഞു​കോ​ശി പോ​ള്‍, വി​ക്ട​ര്‍ ടി.​തോ​മ​സ്, ജോ​ര്‍​ജ് കു​ന്ന​പ്പു​ഴ, എ​ന്‍.​എം. രാ​ജു തു​ട​ങ്ങി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.രാ​ഷ്ട്രീ​യ​ത​ത്തി​ല്‍ മാ​ന്യ​ത​യു​ടെ​യും സൗ​മ്യ​ത​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സെ​ന്ന് രാ​ജ്യ​സ​ഭ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍ അ​നു​സ്മ​രി​ച്ചു. നി​യ​മ​സ​ഭ​യി​ലാ​യാ​ലും പു​റ​ത്താ​യാ​ലും ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ​ന്ന​തി​ലു​പ​രി ഗു​രു​സ്ഥാ​നീ​യ തു​ല്യ​നാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി പ​റ​ഞ്ഞു.
നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി അ​ഹോ​രാ​ത്രം പ​ണി​പ്പെ​ട്ട സി.​എ​ഫ്. തോ​മ​സ് ജ​ന​മ​ന​സു​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു​വെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പ​ഴ​കു​ളം മ​ധു, സെ​ക്ര​ട്ട​റി​മാ​രാ​യ റി​ങ്കു ചെ​റി​യാ​ന്‍, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ഡി.​കെ. ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, യൂ​ത്ത്ഫ്ര​ണ്ട് ജോ​സ​ഫ് വി​ഭാ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ആ​ര്‍. രാ​ജേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു കു​രു​വി​ള, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. ബാ​ബു വ​ര്‍​ഗീ​സ്, ഡോ.​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് കൊ​പ്പാ​റ എ​ന്നി​വ​ര്‍ അ​നു​ശോ​ചി​ച്ചു.
അ​തി​മോ​ഹ​ങ്ങ​ളി​ല്ലാ​ത്ത ആ​ദ​ര്‍​ശ​ധീ​ര​നാ​യ നേ​താ​വാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു പ​റ​ഞ്ഞു.
മാ​തൃ​കാ​പ​ര​മാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ട​മ​യാ​യി​രു​ന്നു സി.​എ​ഫ്. തോ​മ​സെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജും കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ന്‍​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. സി.​എ​ഫ്. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ എ​സ്ഡി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന സ​മി​തി​യം​ഗം മാ​ത്യു വീ​ര​പ്പ​ള്ളി, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം സം​സ്‌​കാ​ര സാ​ഹി​തി ചെ​യ​ര്‍​മാ​ന്‍ ഡോ.​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചി​ച്ചു.