പു​തു​ശേ​രി​ക്ക് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ​ത് കെ.​എം. മാ​ണി​യെ​ന്ന് പോ​ള​ച്ചി​റ​യ്ക്ക​ൽ
Friday, September 25, 2020 10:13 PM IST
തി​രു​വ​ല്ല: ഒ​രു​കാ​ല​ത്ത് ത​നി​ക്ക് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കി​യ പാ​ർ​ട്ടി​യെ​യാ​ണ് ജോ​സ​ഫ് എം.​പു​തു​ശേ​രി ത​ള്ളി​പ്പ​റ​ഞ്ഞ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ.ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ വ​ഞ്ചി​ച്ച് പു​റ​ത്തു​വ​ന്ന പു​തു​ശേ​രി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത് കെ.​എം. മാ​ണി ആ​യി​രു​ന്നു.
പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് വാ​ങ്ങി ന​ൽ​കി മ​ത്സ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ൾ വെ​റും രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ്. സീ​റ്റ് മോ​ഹ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ കു​റ്റ​പ്പെ​ടു​ത്തി. ജോ​സ് കെ. ​മാ​ണി​യു​മാ​യി ചേ​ർ​ന്ന് പാ​ർ​ട്ടി ന​യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ പു​തു​ശേ​രി നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ചി​രു​ന്നു. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും അ​റി​യാ​വു​ന്ന പു​തു​ശേ​രി മ​റു​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നു മു​ന്പും അ​ദ്ദേ​ഹ​ത്തി​ന് ഇ​തേ ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും പോ​ള​ച്ചി​റ​യ്ക്ക​ൽ കു​റ്റ​പ്പെ​ടു​ത്തി.