വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ‌
Friday, September 25, 2020 10:13 PM IST
‌പ​ത്ത​നം​തി​ട്ട: 2019-2020 വ​ര്‍​ഷ​ത്തെ സ്റ്റേ​റ്റ്, സി​ബി​എ​സ്‌​സി, ഐ​സി​എ​സ്‌​സി പ​ത്താം ക്ലാ​സി​ലും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ്, എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി​യ വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ (ആ​ര്‍​മി, നേ​വി, എ​യ​ര്‍​ഫോ​ഴ്‌​സ്) മ​ക്ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡി​നാ​യു​ള​ള അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15 ന​കം പ​ത്ത​നം​തി​ട്ട ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2222104.‌

എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ ഫ​ണ്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്

പ​ത്ത​നം​തി​ട്ട: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന (എം​പി എ​ൽ​ഡി) ഫ​ണ്ട് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ച കേ​ന്ദ്ര ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന​താ​ദ​ൾ (യു​ഡി​എ​ഫ്) പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ചെ​മ്പു​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ള​വ​ന രാ​ധാ​കൃ​ഷ്ണ​ൻ, ജേ​ക്ക​ബ് തോ​മ​സ് തെ​ക്കേ​പു​ര​യ്ക്ക​ൽ, ശാ​ന്തി​ജ​ൻ ചൂ​ര​ക്കു​ന്നേ​ൽ, ഷാ​ജി മാ​മ്മൂ​ട്ടി​ൽ, ഗോ​പ​കു​മാ​ർ മു​ഞ്ഞ​നാ​ട്, വി​ജോ​യി പു​ത്തോ​ട്ടി​ൽ, രാ​ഹു​ൽ ആ​ർ. രാ​ജ്, കെ.​പി. മ​ധു, ജോ​ബി ആ​ന്‍റ​ണി, ജി​ജു നൂ​റോ​മ്മാ​വ്, പ്ര​കാ​ശ് ക​ല്ലൂ​പ്പാ​റ, ബെ​ൻ​സ​ൺ കു​ള​ന​ട, ബി​ജി റ്റി. ​ജോ​ർ​ജ്, വി​ഷ്ണു ആ​റ​ന്മു​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.