കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലിക്കണം: കെ​സി​വൈ​എം
Friday, September 25, 2020 10:13 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പാ​​ർ​​ല​​മെ​​ന്‍റി​​ൽ പാ​​സാ​​ക്കി​​യ കാ​​ർ​​ഷി​​ക ബി​​ല്ലു​​ക​​ൾ പി​​ൻ​​വ​​ലി​​ച്ചു കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യെ​​യും ക​​ർ​​ഷ​​ക​​രെ​​യും സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നു കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി. മോ​​ഹ​​ന വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കി കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യെ കോ​​ർ​​പ​​റേ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്കു തീ​​റെ​​ഴു​​തു​​ന്ന ഈ ​​ബി​​ല്ലു​​ക​​ൾ കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണെ​​ന്നു സം​​സ്ഥാ​​ന സ​​മി​​തി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ബി​​ല്ലു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ഇ​​ട​​പെ​​ട​​ണം. രാ​​ജ്യ​​ത്ത് ന​​ട​​ക്കു​​ന്ന ക​​ർ​​ഷ​​ക സ​​മ​​ര​​ങ്ങ​​ൾ​​ക്കു കെ​​സി​​വൈ​​എം പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജോ പി. ​​ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക്രി​​സ്റ്റി ച​​ക്കാ​​ല​​ക്ക​​ൽ, സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജെ​​യ്സ​​ണ്‍ ച​​ക്കേ​​ട​​ത്ത്, ലി​​മി​​ന ജോ​​ർ​​ജ്, ലി​​ജീ​​ഷ് മാ​​ർ​​ട്ടി​​ൻ, സി​​ബി​​ൻ സാ​​മു​​വ​​ൽ, ഡെ​​നി​​യ സി​​സി ജ​​യ​​ൻ, അ​​നൂ​​പ് പു​​ന്ന​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.