അ​യി​രൂ​ർ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ
Friday, September 25, 2020 10:10 PM IST
റാന്നി: അ​യി​രൂ​രി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഐ​എ​ച്ച്ആ​ർ​ഡി യു​ടെ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കും. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്രവേശന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.
മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി അ​ഫി​ലി​യേ​ഷ​നോ​ടെ​യു​ള്ള ബി​എ​സ്്്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (40 സീ​റ്റ് ), ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (40 സീ​റ്റ് ), ബി​എ​സ് സി ​ഫി​സി​ക്സ് മോ​ഡ​ൽ 2 ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (40 സീ​റ്റ് ) എ​ന്നി​വ​യി​ലാ​ണ് ഈ ​വ​ർ​ഷം പ്ര​വേ​ശ​നം. കോ​ഴ്സു​ക​ളു​ടെ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ ക​ൾ ഐ​എ​ച്ച്ആ​ർ​ഡി നേ​രി​ട്ട് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തും
50 ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​പ് മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം. കോ​ള​ജി​നാ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ യു​ടെ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ മു​ട​ക്കി കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട് .ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ൾ ഇ​വി​ടെ​യാ​ണ് ആ​രം​ഭി​ക്കു​ക. അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി 1.7 കോ​ടി രൂ​പ കൂ​ടി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
അ​ഡ്മി​ഷ​നും മ​റ്റു​വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി കോ​ള​ജ് പ്രി​ൻ​സി​പ്പാ​ളി​നെ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ ന​ന്പ​ർ 8921379224.