കൃ​ഷി​ഭൂ​മി വ​ന​മേ​ഖ​ല​യി​ലാ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വി​നു പി​ന്നി​ൽ പാ​റ​മ​ട അ​നു​മ​തി‌
Thursday, September 24, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ലെ സ്റ്റോ​റും​പ​ടി​യി​ൽ പാ​റ​മ​ട​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണ് ആ​ര​ബി​ൾ ലാ​ൻ​ഡ് (കൃഷിഭൂമി) റി​സ​ർ​വ് വ​ന​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലെ​ന്ന വി​വാ​ദ ഉ​ത്ത​ര​വു​ണ്ടാ​കാ​ൻ കാ​ര​ണം.‌
റി​സ​ർ​വ് വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ സ്റ്റോ​റും​പ​ടി​യി​ലെ 4.3440 ഹെ​ക്ട​ർ സ്ഥ​ല​ത്ത് പാ​റ പൊ​ട്ടി​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ൽ​കി​യ നി​രാ​ക്ഷേ​പ പ​ത്ര​മാ​ണ് ആ​ദ്യം വി​വാ​ദ​മാ​യ​ത്. പാ​റ പൊ​ട്ടി​ക്ക​ൽ അ​നു​മ​തി വി​വാ​ദ​മാ​യ​തോ​ടെ നി​രാ​ക്ഷേ​പ​പ​ത്രം പി​ൻ​വ​ലി​ക്കു​ക​യും പ്ര​ദേ​ശം മു​ഴു​വ​ൻ വ​ന​ഭൂ​മി​യാ​ണെ​ന്നു​ള്ള പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ചെ​യ്തു.
പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. പാ​റ​മ​ട അ​നു​മ​തി​ക്കു പി​ന്നി​ൽ വ​നം​വ​കു​പ്പി​ലെ ചി​ല ഉ​ന്ന​ത​രു​ടെ പ​ങ്കു​ള്ള​താ​യി പ​റ​യു​ന്നു.
ഇ​തു ത​ട​യ​പ്പെ​ട്ട​പ്പോ​ൾ റാ​ന്നി വ​നം​ഡി​വി​ഷ​നി​ലെ 2000 ഹെ​ക്ട​റോ​ളം ഭൂ​മി വ​ന​മേ​ഖ​ല​യി​ലാ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലോ​ടെ ഡി​എ​ഫ്ഒ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.‌
ആ​ര​ബി​ൾ ഫോ​റ​സ്റ്റ് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് റൂ​ൾ​സ് 1970 പ്ര​കാ​രം നി​ർ​ദ്ദി​ഷ്ട ഭൂ​മി പ​ട്ട​യ​ഭൂ​മി ആ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വെ​ച്ച് പാ​റ​മ​ട​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി ക​ട​ത്താ​ൻ കൂ​ട്ടു​നി​ന്നെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മു​ഴു​വ​ൻ സ്ഥ​ല​വും ആ​ര​ബി​ൾ ലാ​ൻ​ഡ് നി​യ​മ​പ​രി​ധി​യി​ലാ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലോ​ടെ ഡി​എ​ഫ്ഒ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ ഇ​തു പി​ൻ​വ​ലി​ക്കാ​ൻ ആ​കി​ല്ലെ​ന്ന നി​ല​യി​ലാ​യി വ​നം​വ​കു​പ്പും.
തു​ട​ർ​ന്നാ​ണ് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ പ​രാ​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ലേ​ക്കെ​ത്തി​യ​ത്. ഇ​തോ​ടെ വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രും ത​യാ​റാ​യി.‌

വി​വാ​ദ ഉ​ത്ത​ര​വി​നു പി​ന്നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു പ​ങ്കെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് ‌‌

പ​ത്ത​നം​തി​ട്ട: റാ​ന്നി വ​നം​ഡി​വി​ഷ​നി​ലെ കൃ​ഷി ഭൂ​മി (ആ​ര​ബി​ൾ ഭൂ​മി) പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഒ​ന്നാം​പ്ര​തി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം കൂ​ടാ​തെ​യാ​ണ് ഡി​എ​ഫ്ഒ ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തെ​ങ്കി​ൽ അ​ത് തി​രു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യി​ല്ല. ‌
കൃ​ഷി​യി​ട​ങ്ങ​ളും പ​ട്ട​യ​ഭൂ​മി​യും വ​ന​നി​യ​മ​ത്തി​നു പ​രി​ധി​യി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ഡി​എ​ഫ്ഒ ന​ൽ​കി​യ ഉ​ത്ത​ര​വി​നേ തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​യ​ത് മ​ല​യോ​ര ക​ർ​ഷ​ക​രാ​ണ്. എ​ന്നാ​ൽ ഇ​വ​രു​ടെ ആ​ശ​ങ്ക മാ​റ്റാ​ൻ സ​ർ​ക്കാ​രോ വ​നം​വ​കു​പ്പോ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ‌
താ​ൻ ന​ൽ​കി​യ പ​രാ​തി​യേ തു​ട​ർ​ന്ന് കേ​ന്ദ്ര​വ​നം​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നു ശേ​ഷ​മാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ പോ​ലും സം​സ്ഥാ​ന വ​നം വ​കു​പ്പ് ത​യാ​റാ​യ​ത്. കേ​ന്ദ്ര വ​ന​നി​യ​മം ഡി​എ​ഫ്ഒ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തി​ട്ടും സ​ർ​ക്കാ​ർ മൗ​നം പാ​ലി​ച്ചു.‌
1536.82 ഹെ​ക്ട​ർ പ​ട്ട​യ​ഭൂ​മി നി​ക്ഷി​പ്ത വ​ന​ഭൂ​മി​യാ​ക്കി സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് എ​ങ്ങ​നെ ഉ​ത്ത​ര​വി​റ​ക്കാ​നാ​കു​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് ആ​രാ​ഞ്ഞു. സ​ർ​ക്കാ​രി​ലെ​യും വ​നം​വ​കു​പ്പി​ലെ​യും ഉ​ന്ന​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് റാ​ന്നി ഡി​എ​ഫ്ഒ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.‌
പ​തി​നാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യ വി​വാ​ദ ഉ​ത്ത​ര​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് മു​ഖം ര​ക്ഷി​ക്കാ​നാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.‌
ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണ് റാ​ന്നി ഡി​എ​ഫ്ഒ പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ഭൂ​മി കൈ​വ​ശ​ക്കാ​രോ​ടു​ള്ള രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത്. സ​ർ​ക്കാ​ർ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് റാ​ന്നി ഡി​എ​ഫ്ഒ പ്ര​വ​ർ​ത്തി​ച്ച​തെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ് ഇ​നി​യും സ​ർ​ക്കാ​ർ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ​യി​രി​ക്കു​ന്ന​ത്.‌
പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ കേ​ന്ദ്ര വ​നം​വ​കു​പ്പി​നു ന​ൽ​കി​യ ക​ത്തി​ൽ റാ​ന്നി ഡി​എ​ഫ്ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​റ്റ​സ​മ്മ​ത​മാ​ണ് ന​ട​ത്തി​യ​ത്. ആ​ര​ബി​ൾ ഭൂ​മി പ്ര​ശ്നം മേ​ലി​ൽ ത​ർ​ക്ക​വി​ഷ​യം ആ​കി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വേ​ദ്ക​ർ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.