കെ​എ​സ്‌​യുവിന്‍റെ എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, September 24, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി, യു​വ​ജ​ന സ​മ​ര​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കി​ക്കൊ​ല്ലു​ന്ന ന​യ സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കെ​എ​സ് യു ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചു ന​ട​ത്തി. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നേ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു.‌

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​സ്യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ പ​രു​മ​ല, ക​ഐ​സ്യു ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ൽ കൈ​ത​യ്ക്ക​ൽ, ആ​ഘോ​ഷ് വി. ​സു​രേ​ഷ്, റെ​നോ പി. ​രാ​ജ​ൻ, റോ​ബി​ൻ മോ​ൻ​സി, നെ​സ്മ​ൽ കാ​വി​ള, അ​ല​ൻ ജി​യോ മൈ​ക്ക​ൾ, ന​ന്ദു ഹ​രി, അ​ൽ​ഷി​ഫാ മു​ഹ​മ്മ​ദ്, അ​ഖി​ൽ അ​ഴൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ മോ​ൻ​സി, സു​ബ്ഹാ​ൻ അ​ബ്ദു​ൽ മു​ത്ത​ലി​ബ്, ന​ന്ദു ഹ​രി, അ​ഭി​ജി​ത്ത് സോ​മ​ൻ, ജോ​മി വ​ർ​ഗീ​സ്, ഇ​ജാ​സ് ഖാ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.‌

പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌‌